ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍
പെരിയ: മലമ്പനി പടര്‍ന്നു പിടിച്ചതോടെ ആരോഗ്യ വകുപ്പ് അധികൃതര്‍ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. യുദ്ധ കാലാടിസ്ഥാനത്തിലുള്ള ജാഗ്രതയാണ് നടത്തുന്നതെന്ന് ഡി. എം. ഒ ഡോ: എ.പി ദിനേശ് കുമാര്‍ പറഞ്ഞു. പെരിയ സി.എച്ച്. സി യിലെ മുഴുവന്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാരും പ്രദേശത്ത് ക്യാംപ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. സര്‍വകലാശാലയിലെ മുഴുവന്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും രക്ത സാമ്പിള്‍ പരിശോധിച്ചു കഴിഞ്ഞു. ഇതിന്റെ പരിശോധന ഫലത്തിനു കാത്തിരിക്കുകയാണ്, സര്‍വകലാശാല വളപ്പിലെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കീടനാശിനി തളിക്കുന്ന ജോലിയും നടത്തി. സര്‍വകലാശാലയുടെ സമീപ പ്രദേശത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡി. എം. ഒ ഡോ: എ. പി. ദിനേശ് കുമാര്‍, ഡെപ്യൂട്ടി ഡി.എം. ഒ രാമദാസ്, മലേറിയ ഓഫിസര്‍ വി. സുരേശന്, പെരിയയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ: രാജ് മോഹന്‍ എന്നിവര്‍ ഇന്നലെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി#േ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."