കേന്ദ്ര സര്‍വകലാശാല നിര്‍മാണത്തൊഴിലാളി ക്യാംപില്‍ മലമ്പനി പടരുന്നു
അമ്പലത്തറ: പെരിയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിയ മറുനാടന്‍ തൊഴിലാളി ക്യാംപില്‍ മലമ്പനി പടരുന്നു. ഇതിനകം 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഓഗസ്റ്റ് അവസാന വാരത്തോടെ തന്നെ ഇവിടെ ചിലര്‍ക്ക് പനി ബാധിച്ചു തുടങ്ങിയിരുന്നു. പിന്നീട് ആഴ്ചകളായി പനി പടരുകയാണ്. ആസാം, ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് സര്‍വകലാശാലയില്‍ നിര്‍വാണ പ്രവര്‍ത്തനത്തിനെത്തിയത്. പുതിയ ബ്ലോക്ക്, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മാണമാണ് നടക്കുന്നത്. നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ചില തൊഴിലാളികള്‍ക്ക് പനിയുണ്ടായിരുന്നു. ഇവരില്‍ നിന്ന് നാട്ടിലുള്ള അനോഫിലസ് കൊതുകാണ് മലമ്പനി പരത്തിയതെന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇന്‍ഡീജിനിയസ് മലേറിയയാണ് തൊഴിലാളികളില്‍ പടര്‍ന്നു പിടിച്ചതെന്നും സംശയമുണ്ട്. പനി ബാധിച്ചവര്‍ ജില്ലാ ആശുപത്രിയിലും പെരിയ സി. എച്ച്. സിയിലും നിരീക്ഷണത്തിലാണ്. സ്വകാര്യ കംപനിയാണ് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."