അഴീക്കോടന്‍ അച്ചാംതുരുത്തിക്കു ജലരാജപട്ടം
ചെറുവത്തൂര്‍: ആവേശത്തിരയിളക്കിയ ഉത്തരമലബാര്‍ ജലോത്സവത്തില്‍ 25 പേര്‍ തുഴയും വിഭാഗത്തില്‍ ഒന്നാമതെത്തി അഴിക്കോടന്‍ അച്ചാംതുരുത്തി വടക്കിന്റെ ജലരാജ പട്ടം സ്വന്തമാക്കി. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പഴയ രാജാക്കന്മാര്‍ക്കു തിരിച്ചുവരവില്‍ ലഭിച്ച വിജയം ഇരട്ടി മധുരമായി.
സ്വന്തമായി ചുരുളന്‍ വള്ളമില്ലാത്തതിനാല്‍ കടം വാങ്ങിയ തോണിയിലാണ് ഇവര്‍ മത്സരിക്കാനെത്തിയത്. മംഗലശേരിയില്‍ നിന്നു കൊണ്ടുവന്ന ചുരുളന്‍ വള്ളത്തില്‍ എ.കെ.ജി മയ്യിച്ചയെ ഒരു വള്ളപ്പാടു പിന്നിലാക്കിയാണ് അഴീക്കോടന്‍ വിജയാരവം മുഴക്കിയത്. 15 പേര്‍ തുഴയും വിഭാഗത്തില്‍ കാവുഞ്ചിറ കൃഷ്ണപ്പിള്ള ഒന്നാമതെത്തി. അഴീക്കോടന്‍ അച്ചാംതുരുത്തിയും എ.കെ.ജി പൊടോതുരുത്തിയും ഒരുമിച്ചു തുഴഞ്ഞെത്തിയതിനാല്‍ വിശദമായ പരിശോധനയ്ക്കു ശേഷമേ രണ്ടാം സ്ഥാനക്കാരെ തിരഞ്ഞെടുക്കൂ.
ജലഘോഷയാത്രയില്‍ തണല്‍ പുരുഷ സ്വയം സഹായ സംഘം കാണിയാട ഒന്നാം സ്ഥാനവും ബാലസംഘം ചെറുവത്തൂര്‍ വില്ലേജ് കമ്മിറ്റി രണ്ടാം സ്ഥാനവും നേടി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജലോത്സവം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. എം രാജഗോപാലന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. നെഹ്‌റു ട്രോഫി വള്ളം കളിയില്‍ നടുഭാഗം ചുണ്ടനു വേണ്ടി മത്സരിച്ച ക്ലബുകളെ നീലേശ്വരം നഗരസഭ ചെയര്‍മാന്‍ കെ.പി ജയരാജന്‍ ആദരിച്ചു. ടി.വി കണ്ണന്‍ സംക്ഷിപ്ത വിവരണം നല്‍കി.
ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ് വള്ളംകളി മത്സരവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണന്‍ ജലഘോഷയാത്രയും ഫ്‌ളാഗ് ഓഫ് ചെയ്തു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, വെങ്ങാട്ട് കുഞ്ഞിരാമന്‍, രാധ, എം.വി ജയശ്രീ, ടി.വി ഗോവിന്ദന്‍, എം.സി ഖമറുദ്ദീന്‍, പി.കെ ഫൈസല്‍, എം അനന്തന്‍ നമ്പ്യാര്‍, എം.പി പത്മനാഭന്‍ സംസാരിച്ചു. വിജയികള്‍ക്കു ജില്ലാ കലക്ടര്‍ ജീവന്‍ ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."