കോറോത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം
ചെറുപുഴ :പയ്യന്നൂര്‍ കോറോം ആലക്കാട്ട് ബി.ജെ.പി -സി.പി.എം സംഘര്‍ഷം.മൂന്ന് വനിതകളടക്കം എട്ട് ബി. ജെ .പി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബി.ജെ.പി പ്രവര്‍ത്തകരായ അക്ഷയശ്രീ ജില്ലാ ഫെഡറേഷന് പ്രസിഡന്റ് നടുവില്‍ സ്വദേശി കുഞ്ഞിക്കണ്ണന്, തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ്സച്ചിന്, താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ സനീഷ്, പ്രസാര്‍ ഭാരതി താലൂക്ക് പ്രസിഡന്റ് സജീവന് എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും ബി.ജെ.പി പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മായ മധുസൂദനന്, ധനലക്ഷ്മി , ലീഷ്മ, കൊഴുമ്മല്‍ ദാമോദരന്‍ എന്നിവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്ഷയശ്രീ രൂപീകരിക്കുന്നതിനായി ആലക്കാട്ട് നെല്ലിയാട്ടെത്തിയ ഭാരവാഹികളെ ആദ്യം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയും സംഭവം അറിഞ്ഞെത്തിയ പെരിങ്ങോം പൊലിസ് ഇവരെ മോചിപ്പിച്ച് കൊണ്ടണ്ടുപോകവേ വീണ്ടണ്ടും അക്രമിച്ചുവെന്നാണ് ബി.ജെ.പി നേതാക്കളുടെ പരാതി. എന്നാല്‍ അജ്ഞാതര്‍ കോളനിയില്‍ വന്നതിനാല്‍ ആരാണെന്ന് അന്വേഷിച്ചപ്പോള്‍ പ്രകോപനം സൃഷ്ടിക്കത്തക്ക രീതിയില്‍ പെരുമാറിയതാണ് വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയതെന്നു സി.പി.എം ആരോപിച്ചു. സ്ഥലത്ത് പയ്യന്നൂര്‍ സി.ഐ യുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."