HOME
DETAILS
MAL
വിദ്യാഭ്യാസ കച്ചവടക്കാരെ പ്രോല്‍സാഹിപ്പിച്ചത് യു.ഡി.എഫ്: സി.എന്‍ ചന്ദ്രന്
backup
October 02 2016 | 21:10 PM
ചക്കരക്കല്‍: കേരളത്തില്‍ വിദ്യാഭ്യാസ കച്ചവടക്കാരെ പ്രോല്‍സാഹിപ്പിച്ചത് യു.ഡി.എഫാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എന്‍ ചന്ദ്രന് പ്രസ്താവിച്ചു. അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള ദ്വിദിന പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ കച്ചവടക്കാരെ നിയന്ത്രിക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുമ്പോള്‍ സമരം നടത്തുകയാണ് യു.ഡി.എഫെന്നും അദ്ദേഹം പറഞ്ഞു. കെ.വി ഗംഗാധരന് അധ്യക്ഷനായി. മമ്പ്രത്ത് രാജന്, എം നാരായണന്, സി.പി മുരളി, സി.പി സന്തോഷ്കുമാര്‍, എം.സി നാരായണന് നമ്പ്യാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."