HOME
DETAILS
MAL
മാങ്ങാട് റോഡരികിലെ കുഴി നികത്തി
backup
October 02 2016 | 21:10 PM
കല്ല്യാശ്ശേരി : ദേശീയ പാതയില്‍ മാങ്ങാട് സബ്സ്റ്റേഷനു സമീപമുള്ള ഇറക്കത്തിലെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാതിരുന്ന കുഴി ഇനി വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാകില്ല. കുഴിയുളള ഭാഗം കലുങ്ക് നിര്‍മ്മിച്ച് മണ്ണിട്ട് നിറച്ച് വീതി കൂട്ടി റോഡിന് സമാന്തരമാക്കിയതിനാല് വാഹനങ്ങള്‍ക്ക് പേടികൂടാതെ ഇനി ഇതിലൂടെ കടന്ന് പോകാം.തളിപ്പറമ്പ് നിന്നും കണ്ണൂര്‍ ഭാഗത്തേക്കു വരുമ്പോള്‍ മാങ്ങാട് മന്ന മഖാമിനു സമീപം ഇടത് ഭാഗത്താണ് നാല് മീറ്ററോളം താഴ്ചയുള്ള അപകടക്കെണിയായി കുഴി ഉണ്ടായിരുന്നത്. ശ്രദ്ധിക്കപ്പെടാതെ വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണ് പത്തോളം അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഇറക്കവും വളവുമുള്ളതിനാല്‍ ഈ ഭാഗത്ത് സംരക്ഷണ ഭിത്തിയോ സൂചന ബോര്‍ഡുകളോ സ്ഥാപിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."