എസ്.കെ.എസ്.എസ്.എഫ് ജില്ലാ സഹചാരി സെന്റര്‍ തുറന്നു
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫിന്റെ സേവനവിഭാഗമായ വിഖായയുടെ കീഴില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട് മേഖലകളില്‍ സഹചാരി സെന്ററുകള്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ തല ഉദ്ഘാടനം ഇന്നലെ കക്കാട് കുഞ്ഞിപ്പള്ളി മദ്‌റസ ഹാളില്‍ അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ നിര്‍വഹിച്ചു. സഹചാരിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ മേഖല തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് ഏറെ പ്രശംസനീയമാണെന്നും തങ്ങള്‍ പറഞ്ഞു. സഹചാരി സെന്റര്‍ ഉദ്ഘാടനത്തോടു കൂടി ആതുര സേവനരംഗത്ത് സഹചാരി സെന്ററുകള്‍ സാധരണക്കാര്‍ക്ക് ആശ്വാസമാക്കാന്‍ സാധിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
കൂടാതെ അപകടഘട്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ സാധിക്കും. ലഹരി വിരുദ്ധ സമൂഹിക ഇടപെടലുകള്‍ നടത്താനും സര്‍ക്കാര്‍, സര്‍ക്കാറിതര സേവനങ്ങളും ലഭ്യമാക്കാനും ഈ സെന്ററിലൂടെ സാധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഹാരിസ് എടവച്ചാല്‍ അധ്യക്ഷനായി. ബഷീര്‍ അസ്അദി വിഷയാവതരണം നടത്തി. ഹാശിം ഹാജി, ഫൈസല്‍ ദാരിമി, ഗഫൂര്‍ ബാഖവി, ജുനൈദ് ചാലാട്, റിയാസ് ശാദുലിപ്പള്ളി, അബ്ദുല്‍ ഗഫൂര്‍, എം.കെ.പി മുഹമ്മദ്, നസീസ് ശാദുലിപള്ളി, ശാഫി ദാരിമി, ഫിറോസ് ദുബൈ, സാജിര്‍ ഖത്തര്‍, നിയാസ് കുഞ്ഞിപ്പള്ളി, മാലിക്ക് സംസാരിച്ചു. തളിപ്പറമ്പ് പാനൂര്‍ സഹചാരി സെന്ററുകള്‍ മുനവറലി ശിഹാബ് തങ്ങളും മട്ടന്നൂര്‍ ജയിംസ് മാത്യു, കൂത്തുപറമ്പ് എ.കെ അബ്ദുല്‍ ഖാദര്‍, തലശ്ശേരി ഇബ്രാഹിം ബാഖവി പൊന്ന്യം അഞ്ചരക്കണ്ടി ജൗഹറലി ശിഹാബ് തങ്ങള്‍, കമ്പില്‍ ഫത്താഹ് ദാരിമി, മുണ്ടേരി കമാന്റര്‍ മുഹമ്മദ്, ചപ്പാരപ്പടവ് പി.ജെ മാത്യു ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."