ലാഭം മനസ്സുഖം; ശ്രീകുമാരന്‍ നായര്‍ക്ക് ഇക്കുറിയും നൂറുമേനി
കിളിമാനൂര്‍ : അഞ്ചു കൊല്ലം മുമ്പ് എടുത്ത തൂമ്പ ശ്രീകുമാരന്‍ നായര്‍ക്ക് കൈവിടേണ്ടി വന്നില്ല .ശരീരത്തിന് ആരോഗ്യ മുള്ളേടത്തോളം അത് വേണ്ടി വരുമെന്നും തോന്നുന്നില്ല .കാരണം നായര്‍ക്ക് ഇക്കുറിയും നൂറു മേനി വിളവാണ്.
കിളിമാനൂര്‍ കടമ്പാട്ടുകോണം വൃന്ദാവനില്‍ വിമുക്ത ഭടന്‍ ശ്രീകുമാരന്‍ നായര്‍ (56) അഞ്ചു കൊല്ലം മുമ്പാണ് ജൈവ പച്ചക്കറി കൃഷി തുടങ്ങിയത്. അന്ന് പലരും കളിയാക്കി .നീ കുത്തുപാള എടുക്കുമെന്ന് പോലും പലരും പറഞ്ഞുവത്രെ..!
പക്ഷേ മണ്ണിനോട് പടവെട്ടാന്‍ തീരുമാനിച്ച വിമുക്ത ഭടന് മുന്നില്‍ മണ്ണ് കനകം വിളയിച്ചെടുക്കാന്‍ അവസരം കൊടുത്തു .പാട്ടത്തിനെടുത്തതടക്കം മൂന്നര ഏക്കറിലാണ് ഇപ്പോള്‍ ഇദ്ദേഹം കൃഷി ഇറക്കിയിരിക്കുന്നത് .കിളിമാനൂരിലെ മലയാമഠത്തുള്ള വിശാലമായ കൃഷിയിടത്തില്‍ പോയാല്‍ നമുക്കത് കാണാനാകും .പടവലം ,പാവല്‍,പച്ചമുളക് ,കഴുത്തന്‍ ,വെള്ളരി,വാഴ ,മരച്ചീനി എന്നിവയാണ് പ്രധാന കൃഷി .മൂന്നര കിലോ മുതല്‍ അഞ്ചു കിലോ വരെ തൂക്കം വരുന്ന പടവലം ഇക്കുറി കിട്ടിയെന്ന് ശ്രീകുമാരന്‍ നായര്‍ പറയുന്നു .പൂര്‍ണമായും ജൈവ കൃഷിയാണ് പിന്തുടരുന്നത് .
കാലിവളവും കോഴി വളവും ആണ് ഉപയോഗിക്കുന്നത് .കീടങ്ങളെ അകറ്റാന്‍ സ്വന്തമായി തന്നെ വികസിപ്പിച്ചെടുത്ത മിശ്രിതം ഉപയോഗിക്കും. അതിന്റെ കൂട്ട് തല്‍ക്കാലം പുറത്ത് പറയില്ല. ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് വിപണി കണ്ടെത്തുകയാണ് നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ശ്രീകുമാരന്‍ നായര്‍ പറയുന്നു. നിലവില്‍ പച്ചക്കറി വ്യാപാരികള്‍ക്കും പരിസര വാസികള്‍ക്കുമാണ് ഇവ നല്‍കുന്നത് . ഇക്കഴിഞ്ഞ ഓണത്തിനു പക്ഷേ നല്ല കച്ചവടം നടന്നിരുന്നു. മറ്റു സമയങ്ങളില്‍ കൃഷി വകുപ്പ് ഇത്തരം കര്‍ഷകരെ കണ്ടെത്തി വേണ്ടത് ചെയുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. എങ്കിലും കൃഷിയില്‍ നിന്നുള്ള ലാഭമെന്തെന്നു ചോദിച്ചാല്‍ ചെറുചിരിയോടെ ഒറ്റവാക്കിലാണ് മറുപടി..മനസ്സുഖം..അല്ലാതെന്താ..!
ാേേേ്ാിോാേു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."