ഗാന്ധിജി നല്‍കിയ സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം: കെ.ആന്‍സലന്‍ എം.എല്‍.എ
തിരുവനന്തപുരം: ഗാന്ധിജി സമൂഹത്തിന് നല്‍കിയ നന്മയുടെ സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണമെന്ന് കെ.ആന്‍സലന്‍ എം.എല്‍.എ. തിരുവനന്തപുരം ജില്ലാ പി.ആര്‍.ഡി, കരിനട ആശ്രയ, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര കരിനട ആശ്രയ ഹാളില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജി ഉയര്‍ത്തിയ മാനവിക മൂല്യങ്ങള്‍ ഏറ്റെടുത്തുകൊണ്ട് രാജ്യത്തിന് മാതൃകയാകാന്‍ യുവതലമുറ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദിനാചരണത്തില്‍ മാത്രം ഓര്‍ത്തു മറന്നുകളയേണ്ട വ്യക്തിത്വമല്ല ഗാന്ധിജിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ ചീഫ് സെക്രട്ടറിയും ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അംഗവുമായ സി.പി.നായര്‍ പറഞ്ഞു. ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടറി പി.കെ.രാജ്‌മോഹന്‍ അധ്യക്ഷനായി. പി.ആര്‍.ഡി അസി.എഡിറ്റര്‍ സി.എഫ്.ദിലീപ്കുമാര്‍, ആശ്രയ പ്രസിഡന്റ് അയണിത്തോട്ടം കൃഷ്ണന്‍നായര്‍,സെക്രട്ടറി എന്‍.കെ.രഞ്ജിത്,നെഹ്‌റു യുവകേന്ദ്ര ഭാരവാഹി ഷാജുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യു.പി, എച്ച് എസ് വിഭാഗം വിദ്യര്‍ഥികള്‍ക്കായുള്ള ഗാന്ധി ക്വിസിന് മാധ്യമപ്രവര്‍ത്തകന്‍ ഗിരീഷ് പരുത്തിമഠം നേതൃത്വം നല്‍കി.സെമിനാറിനു മുന്നോടിയായി കാര്‍ട്ടൂണിസ്റ്റ് ഹക്കുവിന്റെ (ഹരികുമാര്‍) ലഹരി വിരുദ്ധ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."