കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
കൊട്ടാരക്കര: ഓപ്പറേഷന് ഭായിയുടെ ഭാഗമായി കൊട്ടാരക്കര എക്സൈസ് സി.ഐ വി റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ നടത്തിയ റെയ്ഡില്‍ 183 പൊതി കഞ്ചാവുമായി ഒരാള്‍ പിടിയിലായി.
ഇഞ്ചക്കാട് വള്ളക്കടവ് കോട്ടൂര്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ബാഥേല്‍ ബില്‍ഡിങില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന വെസ്റ്റ് ബംഗാള്‍ മാര്‍ഡ ചാഞ്ചല് ജലാല്‍പൂര്‍ സ്വദേശി നൊബിയൂര് ഇസ്ലാം(24) ആണ് പിടിയിലായത്. സ്വന്തം ഉപയോഗത്തിനും സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതിനുമായാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് ഇയാള്‍ ചോദ്യ ചെയ്യലില്‍ സമ്മതിച്ചു. പ്രതിക്ക് കഞ്ചാവ് വിറ്റയാളെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി ഇയാള്‍ കേരത്തിലുണ്ട്. ഇയാളുടെ കഴിഞ്ഞ കാലപ്രവൃത്തികള് നിരീക്ഷിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് എസ്.ഐ അറിയിച്ചു. അസി. ഇന്‍സ്പെക്ടര്‍ സതീഷ് ബാബു, പ്രവന്റീവ് ഓഫീസര്‍ ബി.ആര് പ്രദീപ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജയകുമാര്‍, പ്രേംനസീര്‍, സുരേഷ്കുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."