ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത: കെ.സി.രാജന്‍
കരുനാഗപ്പള്ളി: ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ലോകത്തുതന്നെ ഗാന്ധിയന്‍ ചിന്താഗതിയുടെ പ്രസക്തി ഏറിവരികയാണെന്നും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.രാജന്‍ പറഞ്ഞു.
കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി പുഷ്പാര്‍ച്ചന, സമൂഹപ്രാര്‍ത്ഥന, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു. മണ്ഡലം പ്രസിഡന്റ് അഡ്വ:ടി.പി.സലീംകുമാര്‍ അധ്യക്ഷനായി. ഡി.സി.സി. വൈസ് പ്രസിഡന്റ് കെ.ജി.രവി മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ ആര്‍.രാജശേഖരന്‍, മുനമ്പത്ത് വഹാബ്, എം.അന്‍സാര്‍, കബീര്‍.എം.തീപ്പുര, എന്‍.അജയകുമാര്‍, ബിന്ദു ജയന്‍, ചെറുകര മുഹമ്മദ്കുഞ്ഞ്, ആര്‍.ദേവരാജന്‍, എസ്.ജയകുമാര്‍, അഡ്വ:സി.പി.പ്രിന്‍സ്, കൊടിയാട്ട് രാമചന്ദ്രന്‍പിള്ള, കളീക്കല്‍ മുരളി, കുന്നേല്‍ രാജേന്ദ്രന്‍, പി.രമേശ്ബാബു, ആര്‍.ശശിധരന്‍പിള്ള, എം.കെ.വിജയഭാനു, ബി.മോഹന്‍ദാസ്, നിസാര്‍, സത്താര്‍, മുനമ്പത്ത് ഷിഹാബ്, അനീഷ് മുട്ടാണിശ്ശേരി, ജോണ്‍സണ്‍, സന്തോഷ്ബാബു, സി.വി.സന്തോഷ്‌കുമാര്‍, പ്രീതിമോള്‍, തയ്യില്‍തുളസി, സുനിത സലീംകുമാര്‍, സാബു, അനീഷ് ഏഴിയില്‍, നദീറ കാട്ടില്‍, സിംലാല്‍, രജിത എന്നിവര്‍ പ്രസംഗിച്ചു.
കരുനാഗപ്പള്ളി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജവഹര്‍ ബാലജനവേദി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. സംസ്ഥാന കോര്‍ഡിനേറ്റര്‍ കബീര്‍.എം. തീപ്പുര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനോയി കരിമ്പാലി അധ്യക്ഷനായി. വിനോദ് പിച്ചിനാട്, അനീഷ് മുട്ടാണിശ്ശേരില്‍, നദീറ കാട്ടില്‍, നസീംബീവി, സാബിറ തുടങ്ങിയവര്‍ സംസാരിച്ചു.
കരുനാഗപ്പള്ളി: ഗാന്ധി സ്മരണ പുതുക്കുന്നതോടൊപ്പം രാജ്യത്തെ ജനങ്ങള്‍ ഗാന്ധിജിയുടെ ജീവിതരീതി ഉല്‍ക്കൊണ്ടാലേ പുരോഗതി കൈവരിക്കുവെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂലനാസര്‍ പറഞ്ഞു.
തൊടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാരാരിത്തോട്ടത്ത് സംഘടിപ്പിച്ച ഗാന്ധി സ്മരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.എ.ജവാദ് അധ്യക്ഷനായി. സജീവ് വൈ.പുത്തന്‍വീട്, എന്‍.രമണന്‍, കല്ലേലിഭാഗം ബാബു, മാരാരിത്തോട്ടം ശിവന്‍പിള്ള, ഗിരിജാരാമകൃഷ്ണന്‍, നസീംബീവി, ശ്രീജി, അനില്‍.എസ്, ഷാജികൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."