കുട്ടിക്കുറ്റവാളികളെ സമൂഹത്തിലേക്ക് തിരിച്ചെത്തിക്കാന്‍ പുതിയ പദ്ധതി
കഞ്ചിക്കോട്: നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കുറ്റവാളികള്‍ക്ക് കരുതലും സംരക്ഷണവും നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളെ സംരക്ഷിച്ച് സമൂഹത്തിലേക്ക് തിരിച്ചെത്തിക്കാനാണ് വകുപ്പിന്റെ പദ്ധതി. പാലക്കാട് ജില്ലയില്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണം 200 ആണെന്നാണ് കണക്ക്.
ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് സാമൂഹികവും മനഃശാസ്ത്രപരവുമായ പുനരധിവാസം നടപ്പാക്കും. കേസുകളില്‍പെടുന്ന കുട്ടികള്‍ പിന്നീട് സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുകയും വീണ്ടണ്ടും കുറ്റകൃത്യങ്ങളിലേക്ക് എത്തുന്നതുമായാണ് സാമൂഹ്യനീതിവകുപ്പ് കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ പഠനത്തില്‍ കണ്ടെണ്ടത്തിയത്.
സംസ്ഥാനത്തു തന്നെ നിയമവുമായി പൊരുത്തപ്പെടാത്ത ഇത്തരം കുട്ടികള്‍ പിന്നീട് കൊടും കുറ്റവാളികളായി മാറുന്ന സാഹചര്യമാണുള്ളത്. ഇത്തരം കുട്ടികളെ ആവശ്യമായ പരിചരണം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടണ്ടുവരാന്‍ എട്ടു സന്നദ്ധ സംഘടനകള്‍ക്ക് രൂപം നല്‍കി. പാലക്കാടും ഈ സംഘടനയുടെ പ്രവര്‍ത്തനം ഇനിയുണ്ടണ്ടാകും.
മോഷണം, ലൈംഗികാതിക്രമം, ലഹരിമരുന്ന് ഉപയോഗവും കടത്തും എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് അധികം പേരും. കൊലപാതകത്തിലും കൊലപാതക ശ്രമത്തിലും പെട്ടവര്‍ മേല്‍ പറഞ്ഞവരില്‍ ഇല്ലെന്നുതന്നെ പറയാം. കുട്ടികുറ്റവാളികളില്‍ 12 വയസുമുതല്‍ 18 വയസുവരെയുള്ളവരുണ്ടണ്ട്.
അതേസമയം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ പെണ്‍കുട്ടികള്‍ രണ്ടുശതമാനം മാത്രമേ വരുന്നുള്ളൂ. കുട്ടികളുടെ കുടുംബ ചുറ്റുപ്പാടുകള്‍ വിലയിരുത്തി മാനസികപ്രശ്‌നങ്ങള്‍ മനസിലാക്കുകയും ചെയ്ത് ആവശ്യമായ സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വീടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വഴി വീടു ലഭ്യമാക്കുക, നിയമപരമായി രേഖകളിലാത്തവര്‍ക്ക് അതു ലഭ്യമാക്കുക, വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അതു പൂര്‍ത്തിയാക്കാന്‍ സഹായിക്കുക എന്നീ സേവനങ്ങളും കുട്ടികള്‍ക്കു നല്‍കും. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ക്കാണ് പദ്ധതിയുടെ മേല്‍നോട്ടചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."