കീടനാശിനികളെക്കാള്‍ ഭീഷണി ജനിതകമാറ്റം വരുത്തിയ വിളകളെന്ന്
പാലക്കാട്: കിടനാശിനികളെക്കാള്‍ ഭീഷണി ജനിതക മാറ്റം വരുത്തിയ വിളകളെന്ന് കാര്‍ഷിക പരിസ്ഥിതി വിദഗ്ധയായ തണല്‍ ഉഷ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ജനിതക വിളകള്‍ യൂറോപ്യന്‍ യൂനിയന്‍ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ നിരോധിച്ചിട്ടുള്ളതിനാല്‍ ഇന്ത്യയില്‍ അതിന്റെ വിപണന സാധ്യത ഉപയോഗിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കടുകില്‍ ജനിതക മാറ്റം വരുത്തി കൃഷി ചെയാനുള്ള സഹായം ചെയ്തിരിക്കുന്നതെന്നും, രാജ്യത്തെ നല്ലൊരു കൂട്ടം ശാസ്ത്രജ്ഞരും, ഭരണകര്‍ത്താക്കളും ഇവരുടെ അടിമകളായി മാറിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ജനിതക മാറ്റം വരുത്തിയ കടുകിനു അനുമതി നല്‍കുവാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് നടത്തുന്ന കടുക് സത്യാഗ്രഹം പാലക്കാട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കള്‍ മനുഷ്യനുള്‍പ്പടെയുള്ള ജീവികളില്‍ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. ഉമാ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ തീരുമാനിച്ചു. ക്വിസ് മത്സരം നടത്തി നാടന്‍ കടുകും പാലക്കാടന്‍ ജൈവ മട്ടയരിയും വിജയികള്‍ക്ക് നല്‍കി.
പാലക്കാടിന്റെ നാടന്‍ കടുക് കൃഷി ചെയ്യുന്ന അട്ടപ്പാടി മേഖലയില്‍ പഠനം നടത്തുന്നതിനും ജില്ലയില്‍ കടുക് കൃഷിക്കുള്ള സാധ്യത പ്രയോജനപ്പെടുത്താനും ധാരണയായി. ഒക്ടോബര്‍ അഞ്ചിന് മുന്‍പ് കേന്ദ്ര തീരുമാനത്തിനെതിരെയുള്ള പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്നതിന് 04433124242 എന്ന നമ്പറിലേക്ക് മിസ്ഡ് കാള്‍ സേവനം ഉപയോഗിക്കുന്നതിനു പൊതുജനങ്ങളെ ബോധവല്‍ക്കരണം നടത്തുവാനും യോഗം തീരുമാനിച്ചു.
എസ്. ഗുരുവായൂരപ്പന്‍ അധ്യക്ഷനായി. എ.സി. സിദ്ധാര്‍ത്ഥന്‍, സി. അശോകന്‍, പ്രദീപ് വര്‍ഗീസ്, ടോണി തോമസ്, എ. വിനോദ്കുമാര്‍, മാങ്ങോട് ബൈജു, കെ.എന്‍.സഹീര്‍, എന്‍.എം. ആലം, രമണി ചാര്, ഡോ. മാന്നാര്‍ജി രാധാകൃഷ്ണന്‍, ജോസ്‌കുട്ടി സിറിയക്, രതീഷ്, ദീപം സുരേഷ്, ബോബന്‍ മാട്ടുമന്ത, ഹരിദാസ് മച്ചിങ്ങാട്, ഗിരീഷ് കുമാര്‍, വി.ജി. കൃഷ്ണന്‍കുട്ടി, ശ്യാമകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."