HOME
DETAILS

ഒരുവര്‍ഷം കഴിഞ്ഞു; ജില്ലാജയില്‍ നിര്‍മാണം പാതിവഴിയില്‍

  
backup
October 02 2016 | 21:10 PM

%e0%b4%92%e0%b4%b0%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2



മലമ്പുഴ: മലമ്പുഴയില്‍ നിര്‍മിക്കുന്ന ജില്ലാ ജയിലിന്റെ പണി പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങ വേണ്ടിവരും. ഫണ്ട് മുടങ്ങിയതാണ് പണി നീളാന്‍കാരണം. 11.52 കോടി രൂപയുടെ പദ്ധതിയില്‍ ഘട്ടംഘട്ടമായാണ് പണം അനുവദിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായി. തടവുകാരെ പാര്‍പ്പിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നില പൂര്‍ത്തിയാകാനുണ്ട്. മലമ്പുഴയില്‍ മന്തക്കാട് ജലസേചന വകുപ്പിന്റെ പത്തേക്കര്‍ സ്ഥലത്താണ് ജില്ലാജയില്‍ പണിയുന്നത്. എട്ടേക്കറില്‍ ജയില്‍ സമുച്ചയം രണ്ടേക്കറില്‍ ജീവനക്കാരുടെ താമസത്തിനുള്ള കെട്ടിടങ്ങളും മറ്റും നിര്‍മിക്കാനാണ് പദ്ധതി.
ചുറ്റുമതിലിന്റെയും അതിനുചുറ്റുമുള്ള റിങ് റോഡിന്റെയും നിര്‍മാണം നടന്നുവരികയാണ്. ആധുനികരീതിയല്‍ നിര്‍മിക്കുന്ന ജില്ലാ ജയിലില്‍ തൊഴില്‍കേന്ദ്രം, പ്രാര്‍ഥനാമന്ദിരം, സമ്മേളന ഹാള്‍, 400 പേര്‍ക്കുള്ള ഭക്ഷണശാല, ചപ്പാത്തിനിര്‍മാണ യൂനിറ്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങളുണ്ടാവും. 300 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ളതാണ് പുതിയ ജയില്‍ കെട്ടിടം. പാലക്കാട് സബ്ജയിലിലെ തടവുകാരെ പാര്‍പ്പിക്കുന്നതിനാണ് പുതിയ ജയില്‍ നിര്‍മിക്കുന്നത്.
2015 മാര്‍ച്ചിലാണ് നിര്‍മാണമാരംഭിച്ചത്. നഗരത്തില്‍ ടിപ്പുവിന്റെ കോട്ടയ്ക്കുള്ളിലാണ് സബ് ജയില്‍ പ്രവര്‍ത്തിക്കുന്നത്. അസൗകര്യങ്ങളുടെ നടുക്കാണ് ജയില്‍ നില്‍ക്കുന്നത്. പുരാവസ്തുവകുപ്പിന്റെ അധീനതയിലാണ് പാലക്കാട് കോട്ട. ഇവിടെ അറ്റകുറ്റപ്പണിയൊന്നും അനുവദിക്കാത്തതിനാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍  മോശം അവസ്ഥയിലാണ്. മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കൊപ്പമാണ് കനത്ത് സുരക്ഷ ആവശ്യമുള്ള ജയിലും പ്രവര്‍ത്തിക്കുന്നത്. തടവുകാരുടെ അടുക്കളപോലും ജയിലിന് പുറത്താണുള്ളത്.
ആകെ 24 സെല്ലുണ്ട്. നാല് സ്ത്രീകള്‍ക്കും 32 പുരുഷന്‍മാര്‍ക്കും താമസ സൗകര്യമുള്ള ജയിലില്‍ എപ്പോഴും പത്തോളം സ്ത്രീ തടവുകാരും 125 ലധികം പുരുഷ തടവുകാരുമുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago