കനാല്‍ ബണ്ടുകളില്‍ കൃഷി നടത്തുന്നത് ഒഴിപ്പിക്കണമെന്ന്
ആലത്തൂര്‍: അനധികൃതമായി കനാല്‍ ബണ്ടുകളില്‍ കൃഷി ചെയ്യുന്നത് നിയമപരമായി ഒഴിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി. ആലത്തൂര്‍ മിനിസിവില്‍ സ്റ്റേഷനില്‍ വാച്ച്മാന്, ലിഫ്റ്റ് ഓപ്പറേറ്റര്‍ എന്നിവരെ നിയമിക്കുക, സിവില്‍ സ്റ്റേഷന്റെ ശുചീകരണ ശേച്യാവസ്ഥ പരിഹരിക്കുക, തേങ്കുറുശ്ശി നായാടി കോളനി നിവാസികള്‍ക്ക് പട്ടയം ലഭ്യമാക്കുക, അമിത ഭാരം കയറ്റിപ്പോകുന്ന ടോറസ് ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, മംഗലം ഡാം, ചൂരുപാറ ആദിവാസി മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം ലഭ്യമാക്കുക, മുടപ്പല്ലൂര്‍ ടൗണിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും വികസന സമിതിയില്‍ ഉന്നയിച്ചു.
താലൂക്ക് വികസന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി. മീനാകുമാരി അധ്യക്ഷയായി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ തഹസില്‍ദാര്‍ എം.കെ. അനില്‍ കുമാര്‍ സ്വാഗതവും ഡെപ്യൂട്ടി തഹസിര് പി.ജനാര്ദനന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."