ഫെയ്സ്ബുക്ക് പേജുമായി വിളയൂര്‍ കൃഷിഭവന്
കൊപ്പം: കൃഷിഭവന് മുഖേനെ നടത്തുന്ന പ്രവര്‍ത്തനങ്ങളും കാര്‍ഷിക അറിയിപ്പുകളും പൊതുജനങ്ങളിലേക്കെത്തിക്കാന്‍ ഫെയ്സ് ബുക്ക് പേജ് തുടങ്ങി ന്യൂ ജെനറേഷന് രീതി നടപ്പിലാക്കുകയാണ് വിളയൂര്‍ കൃഷിഭവന് ഓഫിസ്. കൃഷിഭവനിലൂടെ നടപ്പിലാക്കുന്ന കൃഷിവകുപ്പ് പദ്ധതികള്‍ക്ക് പുറമെ പഞ്ചായത്ത് പദ്ധതികള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകള്‍, കൃഷി സംബന്ധമായ വിവരങ്ങള്‍ മുതലായവ എഫ്.ബി പേജിലൂടെ പൊതുജനത്തിന് ലഭ്യമാകും.
കൃഷിഭവന് ഫെയ്സ് ബുക്ക് പ്രൊഫൈലിലൂടെ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളാണ് പേജിലേക്ക് മാറുന്നത്. വിളയൂരിന്റെ കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വ് വന്നത് കൃഷി ഭവന് ഓഫിസറായി വി.പി സിന്ധു എത്തിയതോടെയാണ്.
പഞ്ചായത്തിന്റെ പിന്തുണയോടെ തരിശായി കിടന്നിരുന്ന ഭൂമികളില്‍ ബഹുജന പങ്കാളിത്തത്തോടെ കൂട്ടുകൃഷി ചെയ്തും തൊഴിലുറപ്പ് തൊഴിലാളികളെ കൃഷികളില്‍ ഫലപ്രദമായി ഉപയോഗിച്ചും വിളയൂരിന്റ കാര്‍ഷിക സ്വപ്നങ്ങള്‍ക്ക് പുത്തനുണര്‍വ്വ് സമ്മാനിച്ച ഉദ്യോഗസ്ഥയാണ് വി.പി സിന്ധു.
വിഷുവിനും ഓണത്തിനും വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ നേതൃത്വം കൊടുത്തതും ഇവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."