നവരാത്രി മഹോത്സവത്തിന് തിരിതെളിഞ്ഞു
കൊടുങ്ങല്ലൂര്‍: ശ്രീകുരംബ ഭഗവതിക്ഷേത്രത്തിലെ ഏട്ടുനാള്‍ നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവത്തിന് തിരിതെളിഞ്ഞു. തെക്കേനടയിലെ നവരാത്രി മണ്ഡപത്തില്‍ നൂറുകണത്തിന് ഭക്തരും കലാകാരന്മാരും പങ്കെടുത്ത ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ദിലീപ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ.ആര്‍ ഹരിദാസ് അധ്യക്ഷനായി. സെക്രട്ടറി വി.എ ഷീജ, വി.ജി വിദ്യാസാഗര്‍, എം.എം ഉഷാകുമാരി, കെ.ജി ശശിധരന്‍, ഇറ്റിത്തറ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്രത്തിലെ അടികള്‍ കുടുംബത്തിലെ മുതിര്‍ന്നവരായ പരമേശ്വരനുണ്ണി അടികള്‍, ശങ്കരനാരായണന്‍ അടികള്‍, പാരമ്പര്യ അവകാശികളയ ശിവരാമ മാരാര്‍, ഓട്ടംതുലളല്‍ കലാകാരന്‍ ആറാട്ടുപുഴ പ്രദീപ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് നടന കൈരളി അവതരിപ്പിച്ച നൃത്തനൃത്തങ്ങള്‍ അരങ്ങേറി. 10 വരെ വിവധ മേഖലകളില്‍ നിന്നുമുളള കലാകാരന്മര്‍ നവരാത്രിമണ്ഡപത്തില്‍ കലാസമര്‍പ്പണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."