ഫീസ് എല്ലാ മെഡിക്കല്‍ കോളജുകളിലും മെറിറ്റ് അടിസ്ഥാനത്തില്‍ ഏകീകരിക്കണം
ചാവക്കാട്: മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനവും ഫീസ് ഘടനയും എല്ലാ മെഡിക്കല്‍ കോളജുകളിലും മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമായി ഏകീകരിക്കണമെന്ന് ആള് ഇന്ത്യ മെക്ക സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ചാവക്കാട് നഗരസഭാ സമ്മളന ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമര്‍ മുക്കണ്ടത്ത് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.എ ഹക്കീം അധ്യക്ഷനായി. അഖിലേന്ത്യാ പ്രസിഡന്റ് വി.എ സെയ്തുമുഹമ്മദ്, സംസ്ഥാന സെക്രട്ടറി സി.പി അലിയാര്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.വി ഹൈദരലി, കെ.അബൂബക്കര്‍, ഡോ.ഉസ്മാന്, ലത്തീഫ് മാമൂട്, എ.ജമാലുദ്ധീന് കുഞ്ഞ്, അഡ്വ.എ.പി ഇബ്രാഹിം, അഷറഫ് മാണിക്യം, വി.എസ് കുഞ്ഞുമുഹമ്മദ്, യു.എ അബ്ദുല്് ഖാദര്‍ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, മെഡിക്കല്‍ പ്രവേശന പരീക്ഷ എന്നിവയില്‍ മികച്ച വിജയം നേടിയ അബ്ദുല്‍ മുഖസിത്തിനെ സമ്മേളനത്തില്‍ പുരസ്കാരം നല്കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."