HOME
DETAILS

കയ്പമംഗലം ഉപതെരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പണം ഇന്ന്

  
backup
October 02 2016 | 21:10 PM

%e0%b4%95%e0%b4%af%e0%b5%8d%e0%b4%aa%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa-2

കയ്പമംഗലം: 21ന് നടക്കുന്ന ജില്ലാപഞ്ചായത്ത് കയ്പമംഗലം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിലക്കുള്ള നാമ നിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നു നടക്കും. ഇന്ന് രാവിലെ പതിനൊന്നിന് തൃശൂര്‍ കലക്‌ട്രേറ്റിലാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കുക. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഡ്വ: ഒ.എസ് നഫീസയേയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എ.ഐ.എസ്.എഫ്ജില്ലാ പ്രസിഡന്റ് ബി.ജി വിഷ്ണുവിനേയും ഇതിനകം തന്നെ മുന്നണി നേതൃത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ഥിയായി അടുത്തിടെ സി.പി.എമ്മില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കൂടിയായ കെ.ബി അജയ്ഘാഷിനെ പ്രഖ്യാപിച്ചാതായാണ് വിവരം. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം,എടവിലങ്ങ് എന്നീ ആറു പഞ്ചായത്തുകളില്‍ നിന്നായി അമ്പത്തിയൊമ്പത് വാര്‍ഡുകള്‍ ചേര്‍ന്നതാണ് ജില്ലാപഞ്ചായത്ത് കയ്പമംഗലം ഡിവിഷന്‍. ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചതിനാല്‍ ഉണ്ടായ ഒഴിവിലേക്കാണ് ഒക്‌ടോബര്‍ 21 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. എടത്തിരുത്തി മുതല്‍ എടവിലങ്ങ് വരെ ആറു പഞ്ചായത്തുകളും നിലവില്‍ ഇടതുമുന്നണിയാണ് ഭരിച്ചു കൊണ്ടിരിക്കുന്നത്. അതു കൊണ്ട് തന്നെ ഇടതുമുന്നണിയുടെ ഉരുക്കു കോട്ടയില്‍ നിന്ന് എളുപ്പത്തില്‍ വിജയിച്ചു കയറാമെന്ന കണക്കു കൂട്ടലിലാണ് എല്‍.ഡി.എഫ് നേതൃത്വം. അതേസമയം എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി ബി.ജി.വിഷ്ണുവിനെതിരെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകള്‍ മുന്നണി നേതൃത്വത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതൊന്നുമല്ല. സി.പി.എമ്മിന്റെ യുവജന വിഭാഗമായ ഡി.വൈ.എഫ്.ഐ യുടേയും വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ യുടേയും പ്രവര്‍ത്തകരാണ് വിഷ്ണുവിനെതിരെ നവമാധ്യമങ്ങളില്‍ പൊങ്കാലയിടുന്നത്. സി.പി.എമ്മിനും കീഴ്ഘടങ്ങള്‍ക്കുമെതിരെ വിഷ്ണു അടുത്ത കാലത്തായി നവമാധ്യങ്ങളില്‍ സ്വീകരിച്ച നിപാടുകളാണ് ഇപ്പോള്‍ തിരിഞ്ഞു കുത്തുന്നത്. വിഷ്ണുവിനെതിരെ പോസ്റ്റിട്ടവര്‍ സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. എന്നാല്‍ രഷ്ട്രീയ പാരമ്പര്യവും ശക്തമായ ജനകീയാടിത്തറയുമുള്ള അഡ്വ: ഒ.എസ് നഫീസയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ വലിയ പ്രതീക്ഷയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളത്. എല്‍.ഡി.എഫിനുള്ളില്‍ ഉടലെടുത്തിട്ടുള്ള പടലപ്പിണക്കളും നഫീസയുടെ വ്യക്തി പ്രഭാവവും കൂടിയാവുമ്പോള്‍ കഴിഞ്ഞ തവണ നേരിയ വോട്ടിന് കൈവിട്ടുപോയ മണ്ഡലം തിരിച്ചു പിടിക്കാമെന്ന കണക്കു കൂട്ടലിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍.  ആറാം തിയ്യതിയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. അതോടെ കയ്പമംഗലം ഡിവിഷനില്‍ മത്സര രംഗത്തുള്ളവരുടെ യഥാര്‍ഥ ചിത്രം വ്യക്തമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago