സര്‍ക്കാര്‍ നിലപാട് പൊതുസമൂഹത്തോടുള്ള വെല്ലുവിളി: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
മുക്കം: സ്വാശ്രയ രംഗത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണന്നും ഇതു തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഖത്തര്‍ കെ.എം.സി.സിയുടെ സഹകരണത്തോടെ പൂളപ്പൊയില്‍ ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് നിര്‍മിക്കുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ കട്ടിലവയ്ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയര്മാന് എന്‍.കെ കുഞ്ഞിരായില് ഹാജി അധ്യക്ഷനായി. മഹല്ല് ഖത്വീബ് യു.പി.സി അബൂബക്കര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. മുക്കം മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം.കെ യാസര്‍, എന്‍.കെ അബു ഹാജി, പി.സി അബു, സി.എം ലാഹിക്ക്, കെ.സി ശിഹാബ്, കെ. മൊയ്തു മൗലവി, ഐ. അബൂബക്കര്‍, ജബ്ബാര്‍ മാസ്റ്റര്‍, എന്‍.കെ ഹസന്‍കുട്ടി ഹാജി, സലീം പുതിയേടത്ത്, പി. ഫരീദ്, സഫര്‍ നാസ്, ഷമീര്‍ കുന്നുമ്മല്‍, കെ.കെ ബഷീര്‍, സി.കെ മുസ്തഫ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."