സാമൂഹിക തിന്മകള്ക്കെതിരേ കുട്ടികള്‍ പോരാടണം: മന്ത്രി എ.കെ ശശീന്ദ്രന്
പേരാമ്പ്ര: സാമൂഹിക തിന്മകള്ക്കെതിരായ പോരാട്ടത്തിന് തുടക്കം കുറിക്കേണ്ടത് കുട്ടികളാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും സഹകരണത്തോടെ നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
ചടങ്ങില്‍ പേരാമ്പ്ര എ.ഇ.ഒ സുനില്‍ കുമാര്‍ അധ്യക്ഷനായി. ഗാന്ധിയന്‍ ചിത്രങ്ങളുമായി ജില്ലയിലെ സ്കൂളുകളില്‍ പര്യടനം നടത്തുന്നതിന്റെ ഉദ്ഘാടനം സ്കൂള്‍ പ്രധാനാധ്യാപിക വാസന്തി പുതിയോട്ടില്‍ നിര്‍വഹിച്ചു. കോഴിക്കോട് ഗാന്ധി ദര്ശന് കോഡിനേറ്റര്‍ കെ. സാമി മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് ടി.എം വത്സന്, ഗാന്ധിദര്‍ശന്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി. പുരുഷോത്തമന്, സ്റ്റാഫ് സെക്രട്ടറി പി.പി. അബ്ദുറഹ്മാന് സംസാരിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍ സ്വാഗതവും ഗാന്ധിദര്‍ശന്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ടി. ശ്രീധരന് നന്ദിയും പറഞ്ഞു. കോഴിക്കോട് എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ കെ.സി കരുണാകരന് ലഹരിയുടെ വിപത്തുകളെക്കുറിച്ച് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."