ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍; സില്‍വര്‍ ഹില്‍സിന് ഇരട്ടക്കിരീടം
കോഴിക്കോട്: പത്താമത് സില്‍വര്‍ ഹില്‍സ് ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഡെസീനിയല്‍ ഇയര്‍ ട്രോഫിക്കു വേണ്ടിയുള്ള അണ്ടര്‍-17 ആണ്‍കുട്ടികളുടെ ഫൈനലില്‍ സില്‍വര്‍ ഹില്‍സിന് മിന്നുന്ന വിജയം. ദേവമാതാ പൈസക്കരി ടീമിനെ 51-32 സെറ്റിനാണ് പരാജയപ്പെടുത്തിയത്. സെന്റ് ചാവറ ട്രോഫിക്കു വേണ്ടിയുള്ള അണ്ടര്‍-13 ആണ്‍കുട്ടികളുടെ ഫൈനലിലും സില്‍വര്‍ ഹില്‍സ് ടീം വിജയിച്ചു. അണ്ടര്‍-19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് തിരുവനന്തപുരം ജേതാക്കളായി. ഫൈനലില്‍ സെന്റ് ജോസഫ്‌സ് തിരുവനന്തപുരം സില്‍വര്‍ ഹില്‍സ് കോഴിക്കോടിനെതിരേ 60-52ന് വിജയിച്ചു.
പെണ്‍കുട്ടികളുടെ ഫൈനലില്‍ ലിറ്റില്‍ ഫ്‌ളവര്‍ കൊരട്ടി സെന്റ് മൈക്കിള്‍സ് കോഴിക്കോടിനെതിരേ 67-29ന് വിജയിച്ചു. ടൂര്‍ണമെന്റിലെ മികച്ച താരങ്ങളായി എ.എന്‍ റിനാല്‍ (അണ്ടര്‍ -13, സില്‍വര്‍ ഹില്‍സ്), അന്‍കിത് ലാല്‍ (അണ്ടര്‍-17, സില്‍വര്‍ ഹില്‍സ്), അലീന സെബി (അണ്ടര്‍ -19 ഗേള്‍സ്, ലിറ്റില്‍ ഫ്‌ളവര്‍), കാര്‍ത്തികേയന്‍ (അണ്ടര്‍-19 ബോയ്‌സ്, സെന്റ് ജോസഫ്‌സ്) തിരഞ്ഞെടുക്കപ്പെട്ടു.
ഭാവി വാഗ്ദാനങ്ങളായി ജോസഫ് ആന്റണി (അണ്ടര്‍ -13, രാജഗിരി), ജിതിന്‍ ടോമി (അണ്ടര്‍-17, ദേവമാതാ), സി.പി അശ്വതി (അണ്ടര്‍-19 ഗേള്‍സ്, സെന്റ് മൈക്കിള്‍സ്) അനുപം ശ്രീജയന്‍ (അണ്ടര്‍ -19 ബോയ്‌സ്, സില്‍വര്‍ ഹില്‍സ്) തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് ഒളിംപ്യന്‍ അനില്‍ഡ തോമസ് ട്രോഫികള്‍ സമ്മാനിച്ചു. പ്രൊവിന്‍ഷ്യല്‍ റവ. ഫാ. ജോസഫ് വയലില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ഫാ. ബിജു ജോണ്‍ വെള്ളക്കട, സില്‍വര്‍ ഹില്‍സ് മാനേജര്‍ ഡോ. ഫാ. സെബാസ്റ്റ്യന്‍ അടിച്ചിലത്ത്. ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ശ്രീ. ജോസ് സെബാസ്റ്റ്യന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."