HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍
backup
May 06 2016 | 07:05 AM
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭരണം തുടരുന്ന ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ തയ്യാറാണോ എന്ന് കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് അഭിപ്രായമറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി ഇന്നുവരെ സമയം അനുവദിച്ചിരുന്നു.
മാര്‍ച്ച് 29ന് സഭയില്‍ വിശ്വാസവേട്ടുതേടാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് രണ്ടു ദിവസം മുമ്പ് മാര്‍ച്ച് 27നാണ് കേന്ദ്രം രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."