കേരളത്തിനു പുറത്തുനിന്നുള്ള ആദ്യ ഹൃദയം ഇന്ന് കൊച്ചിയില്‍ പറന്നെത്തും
കൊച്ചി: സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി കേരളത്തിന് പുറത്തു നിന്നുമുള്ള ആദ്യ അവയവം ഇന്നെത്തും.
ഈറോഡ് സ്വദേശിയും കോങ്ങനോട് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയുമായ നിര്‍മല്‍ കുമാറിന്റെ(17)ഹൃദയമാണ് ഇന്ന് കൊച്ചിയില്‍ എത്തുന്നത്. തമിഴ്‌നാടിന്റെ മസ്തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയുമായി സഹകരിച്ചാണ് എയര്‍ ആംബുലന്‍സിലൂടെ നിര്‍മല്‍കുമാറിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിക്കുന്നത് .
27ന് ഈറോഡിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ നിര്‍മലിന്റെ ആദ്യ മസ്തിഷ്‌ക മരണം ഇന്നലെ രാവിലെ 5.48ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
അവയവം ദാനം ചെയ്യാനുള്ള സമ്മതം മാതാപിതാക്കള്‍ അറിയിച്ചതോടെ കരളും വൃക്കകളും ആ ആശുപത്രിയിലെ രോഗികള്‍ക്ക് തന്നെ നല്‍കി. എന്നാല്‍ ഹൃദയം തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ളവര്‍ക്ക് ചേരാത്തതിനെ തുടര്‍ന്നാണ് എറണാകുളത്തെ ജിതേഷിന്(32) ഹൃദയം ചേരുമെന്ന് കണ്ടെത്തിയത്. ഇന്ന് അതിരാവിലെ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയില്‍ നിന്നും പുറപ്പെടും.
സ്വകാര്യ വിമാനത്തില്‍ ഹൃദയം കൊച്ചിയിലെത്തിക്കും. ഇതിനു വേണ്ട എല്ലാ സഹായങ്ങളും ആരോഗ്യ വകുപ്പും സര്‍ക്കാരും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."