HOME
DETAILS

കേരളത്തിന് വെള്ളം തരാനില്ല: കരാര്‍ ലംഘിച്ച് തമിഴ്‌നാട് മൂന്ന് വിള ഇറക്കുന്നു

  
backup
October 03 2016 | 02:10 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%a4%e0%b4%b0%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2

പാലക്കാട്:പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് നല്‍കാന്‍ വെള്ളം ഇല്ലെന്ന് പറഞ്ഞ് കര്‍ഷകരെ വഞ്ചിക്കുന്ന തമിഴ്‌നാട് പറമ്പിക്കുളം ഡാമുകളിലെ വെള്ളം ഉപയോഗിച്ച്  അഞ്ചു ജില്ലകളില്‍ നെല്‍കൃഷി നടത്തുന്നു.
അലിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴകുറവാണെന്ന് പ്രചരിപ്പിച്ചാണ് കേരളത്തിന് വെള്ളം നല്‍കാതിരിക്കുന്നത്. യഥാസമയം വെള്ളം കിട്ടാത്തതിനാല്‍ ചിറ്റൂര്‍ മേഖലയില്‍ 10,000ഏക്കറോളം സ്ഥലത്തു ഒന്നാം വിള ഉണങ്ങി നശിച്ചു. ഇപ്പോള്‍ രണ്ടാം വിള ഇറക്കേണ്ട സമയമാണ്.
സെപ്റ്റംബര്‍ അവസാനം വരെ കേരളത്തിന് കരാര്‍ പ്രകാരം700 ദശലക്ഷം ഘനഅടി വെള്ളം നല്‍കണം. സെപ്റ്റംബര്‍ 30വരെ 400ഘന അടിയില്‍ താഴെ വെള്ളമാണ് വിട്ടത്.
ഇതാണ് കൃഷി ഉണങ്ങാന്‍ കാരണം. ഈ മാസം ആദ്യ പകുതിയില്‍ 700 ഘന അടി വെള്ളം നല്‍കണം. ആളിയാര്‍ ഡാമില്‍ വെള്ളം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ആളിയാര്‍ വെള്ളം ഉപയോഗിച്ച്  കോയമ്പത്തൂര്‍, തിരുപ്പൂര്‍, മധുര, ദിണ്ടിക്കല്‍ ജില്ലകളിലായി1,00,000എക്കറോളം പ്രദേശത്ത് വര്‍ഷത്തില്‍ മൂന്നുതവണ നെല്‍കൃഷി ചെയ്തു വരുന്നുണ്ട്.
ഇത്തവണ മഴ ഇല്ലാതായതോടെ പാലക്കാട്ടെ ജലസംഭരണികളിലെല്ലാം വെള്ളം കുറഞ്ഞു . കുടിവെള്ളത്തിന് മാത്രമുള്ള വെള്ളമേ ഉള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. 3.8 ടി. എം.സി ശേഷിയുള്ള ആളിയാറില്‍ 0.38 ടി. എം.സി വെള്ളമേ ഉള്ളൂവെന്നാണ് പറയുന്നത്.
 ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ രണ്ടാം വിള ഇറക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്. കൃഷി വകുപ്പ് രണ്ടാംവിള ഇറക്കരുതെന്ന നിലപാടില്‍ നില്‍ക്കുകയാണ്.
ജലസേചന വകുപ്പാണെങ്കില്‍, തമിഴ്‌നാട് നല്‍കുന്ന കണക്ക് വാങ്ങി സര്‍ക്കാരിനെ ബോധിപ്പിച്ച് തടിതപ്പുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago