HOME
DETAILS
MAL
ആറന്മുള പുഞ്ചയിലെ രണ്ടാംഘട്ട നിലമൊരുക്കല്‍ ഇന്ന്
backup
October 03 2016 | 02:10 AM
പത്തനംതിട്ട: ആറന്മുള പുഞ്ചയില്‍ കൃഷിയിറക്കുന്നതിന് മുന്നോടിയായുള്ള രണ്ടാംഘട്ട നിലമൊരുക്കല്‍ ഇന്ന് ആരംഭിക്കും. തെച്ചിക്കാവില്‍ പന്നിവേലി മൂല ഭാഗത്താണ് ഇന്ന് നിലമൊരുക്കുന്നത്.
ആറന്മുള ക്ഷേത്രവുമായി ആചാരപരമായി ബന്ധമുള്ളതാണ് തെച്ചിക്കാവ്.
രണ്ടായിരം ഏക്കറാണ് ആറന്മുള പ്പുഞ്ച. മല്ലപ്പുഴശേരി പഞ്ചായത്തിലാണ് ഇവയില്‍ കൂടുതലും. ഈ പാടങ്ങളില്‍ ഉണ്ടായിരുന്ന തുരുത്തുകളും വീണ്ടെടുക്കും.
ഇപ്പോള്‍ നിലമൊരുക്കല്‍ നടന്നുവരുന്ന ഭാഗത്ത് സ്‌പെഷ്യല്‍ ഓഫീസര്‍ ജെ. സജീവിന്റെ നേതൃത്വത്തിലാണ് നിലമൊരുക്കല്‍.
ആറ് ട്രാക്ടറുകള്‍ ഇതിനായി ഉപയോഗിക്കുന്നു. ഇന്നുമുതല്‍ തെച്ചിക്കാവ് ഭാഗത്ത് തുടങ്ങുന്ന നിലമൊരുക്കലിന് ഈ ട്രാക്ടറുകള്‍ ഉപയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."