HOME
DETAILS

സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് രൂപീകരിക്കുന്നു

  
backup
October 03 2016 | 02:10 AM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf%e0%b4%ab%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%ab%e0%b5%8b%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d

ദുരന്തമുഖങ്ങളില്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ഈ സേന


അംഗങ്ങള്‍ക്ക് തൃശൂരില്‍  പരിശീലനം നല്‍കും



തിരുവനന്തപുരം: ദുരന്ത നിവാരണ അതോറിറ്റി സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് (സാമൂഹികാധിഷ്ഠിത ദുരന്ത ലഘൂകരണ സേനകള്‍) രൂപീകരിക്കുന്നു. ദുരന്ത സാധ്യത കൂടുതലുള്ള താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് ഡിഫന്‍സ് ഫോഴ്‌സ് രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ ദുരന്ത സാധ്യതാ പ്രദേശങ്ങളെ മുന്‍കൂട്ടി കണ്ടെത്തി പ്രാദേശിക തലത്തില്‍ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രാദേശിക ദുരന്ത ലഘൂകരണ സേനകളുടെ സഹായം ഏറെ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണുള്ളത്. പൊലിസ്, ഫയര്‍ ഫോഴ്‌സ്, ദുരന്ത നിവാരണ സേന എന്നിവയ്ക്ക് സുഗമമായി  പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കാന്‍ പ്രദേശിക സ്വാധീനമുള്ളവരും ജനങ്ങളുമായി അടുപ്പമുള്ളവരുമായവരെയാണ് ഉള്‍പ്പെടുത്തുക. അന്‍പതു ശതമാനം സ്ത്രീകളെയും പരിഗണിക്കും.
ഹരിത കേരളം, കുടുംബശ്രീ എന്നിവയില്‍ നിന്നാണ് സേനാംഗങ്ങളെ കണ്ടെത്തുകയെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ സുപ്രഭാതത്തോടു പറഞ്ഞു. എല്ലാ ജില്ലാ പഞ്ചായത്തുകളിലെയും വാര്‍ഡുകളില്‍ ദുരന്ത ലഘൂകരണ പരിശീലന പരിപാടി സംഘടിപ്പിക്കും. മുനിസിപ്പിലിറ്റികളില്‍ പദ്ധതികള്‍ ആരംഭിക്കാന്‍ നിര്‍ദേശവും നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തൃശൂരിലെ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നല്‍കും.
തൃശൂരിലെ ഫയര്‍ഫോഴ്‌സ് അക്കാദമിയിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണസേനയും ഇവിടെയുണ്ട്. പ്രാദേശിക തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സേനാംഗങ്ങള്‍ക്ക് ദേശീയ ദുരന്ത പ്രതികരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയമിക്കുന്ന വിദഗ്ധരും പരിശീലനം നല്‍കും. സര്‍ക്കാരിനു അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ, രാജ്യത്തെ ഏറ്റവും നല്ലപരിശീലനമായിരിക്കും നല്‍കുന്നത്.
ശമ്പള വ്യവസ്ഥയിലായിരിക്കില്ല സേനാ രൂപീകരണം. എന്നാല്‍, ദുരന്ത മുഖങ്ങളില്‍ ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കും.ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളാണ് പ്രാദേശിക ദുരന്ത ലഘൂകരണ സേനകളെ നിയന്ത്രിക്കുക. ഒരു പ്രദേശത്ത് ദുരന്തമുണ്ടായാല്‍ ആദ്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇവരായിരിക്കും. ഒരു പഞ്ചായത്തില്‍ കുറഞ്ഞത് അഞ്ചുപേരടങ്ങുന്നതാണ് സേന. ദുരന്തങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുക, ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ശ്രമിക്കുക, അപകടത്തിന്റെ തീവ്രത അനുസരിച്ച് തീരുമാനമെടുക്കുക, മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കാന്‍ അനുവദിക്കാതിരിക്കുക, പൊലിസ്, ആമ്പുലന്‍സ്, ഫയര്‍ ഫോഴ്‌സ്, ദുരന്ത പ്രതികരണ സേനയുടെ വാഹനങ്ങള്‍ എന്നിവയ്ക്ക് വേഗത്തിലെത്താനുള്ള മാര്‍ഗമുണ്ടാക്കുക എന്നിവയാണ് സേനകളുടെ ജോലി.
 ദുരന്തങ്ങള്‍ക്കിരയാകുന്നവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയെന്നതാണ് തുടര്‍ന്ന് ഇവരുടെ ഉത്തരവാദിത്വം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അടുത്ത അഞ്ചുവര്‍ഷത്തെ പദ്ധതിരേഖയിലെ പ്രധാന പദ്ധതിയാണ് ദുരന്ത ലഘൂകരണ സേനാ രൂപീകരണം.
ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തില്‍ ക്യൂബ ഒന്നാമന്‍
തിരുവനന്തപുരം:ലോകത്ത് സിവില്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്യൂബയാണ് ഒന്നാമതു നില്‍ക്കുന്ന രാജ്യം. ക്യൂബയിലുണ്ടാകുന്ന ഏതു ദുരന്തങ്ങളിലും ഇത്തരം സേനകളുടെ സഹായം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു ലഭിക്കുന്നു. 2015ല്‍ ജപ്പാനിലെ സെന്‍ഡായ് നഗരത്തില്‍ നടന്ന മീറ്റില്‍ ഇന്ത്യയടക്കം 125 രാജ്യങ്ങള്‍ പങ്കെടുത്തിരുന്നു.
സെന്‍ഡായ് നഗരം 2015-2030 കാലത്തേക്ക് ദുരന്ത ലഘൂകരണത്തിനായി തയാറാക്കിയ രൂപരേഖ മീറ്റില്‍ അംഗീകരിച്ചു. ഇതില്‍ അഞ്ചു മാനദണ്ഡങ്ങളാണ് മുന്നോട്ടു വെച്ചിരുന്നത്.
ആദ്യത്തേതാണ് സാമൂഹികാധിഷ്ഠിത ദുരന്ത ലഘൂകരണ സേനയെന്നത്.
ലോകരാജ്യങ്ങള്‍ അംഗീകരിച്ച ഈ മാനദണ്ഡങ്ങള്‍ക്കു വിധേയമായാണ് സംസ്ഥാനത്തും സേന രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago