പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ വികസനം ഉറപ്പാക്കാന്‍ സമഗ്രനിയമം വരും: മന്ത്രി
കൊച്ചി: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ സമഗ്രനിയമം കൊണ്ടുവരുമെന്ന് മന്ത്രി എ.കെ.ബാലന്‍. ഫണ്ട് ചെലവഴിക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നടപ്പാക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ടാകും. പട്ടിക ജാതി -വര്‍ഗ വികസന വകുപ്പ് ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഈ മേഖലയില്‍ എന്താണ് നടക്കുന്നതെന്ന് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് പട്ടികജാതിയില്‍ പെട്ട 9,698 പേര്‍ക്ക് ഭൂമിയും 26,210 പേര്‍ക്ക് വീടുമില്ല. ഇത് സമയബന്ധിതമായി പരിഹരിക്കും.
100 അസംബ്ലി മണ്ഡലങ്ങളില്‍ പട്ടികജാതികേന്ദ്രങ്ങളില്‍ അംബേദ്കര്‍ സ്വാശ്രയ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഠനസൗകര്യമില്ലാത്ത പട്ടികജാതി കുട്ടികളുടെ വീടുകളില്‍ രണ്ട് ലക്ഷം രൂപ ചെലവില്‍ 10,000 പഠന മുറികള്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പെണ്‍കുട്ടികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി-പട്ടികവര്‍ഗ, ഒ.ഇ.സി. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം 50 ശതമാനമാക്കി ഉയര്‍ത്തും. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ 20 കുട്ടികള്‍ക്ക് ഒന്ന് എന്ന രീതിയില്‍ ട്യൂട്ടര്‍മാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടന്ന ചടങ്ങില്‍ കെ.വി തോമസ് എം.പി അധ്യക്ഷതവഹിച്ചു. ദേശീയ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന തൊടുപുഴ സ്വദേശിനി സയോണയ്ക്ക് സൈക്കിള്‍ വാങ്ങുന്നതിന് 5.45 ലക്ഷം രൂപ ചടങ്ങില്‍ കൈമാറി.
എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകളില്‍ നൂറുശതമാനം വിജയം കൈവരിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.എം അലി അസ്ഗര്‍ പാഷ, പട്ടികജാതി ഉപദേശക സമിതി അംഗം എന്‍.കെ അനില്‍കുമാര്‍, കലക്ടര്‍ കെ.മുഹമ്മദ.്‌വൈ.സഫിറുള്ള, പട്ടിക ജാതി വികസന ജില്ലാ ഓഫിസര്‍ കെ.എച്ച് അബ്ദുല്‍ സത്താര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."