അസ്ലം വധം: കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതി പൊലിസ് കസ്റ്റഡിയില്‍
നാദാപുരം: അസ്ലം വധക്കേസില്‍ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള പ്രതി പൊലിസ് വലയിലായി. കണ്ണൂര്‍ പാട്യത്തെ പത്തായക്കുന്നു സ്വദേശിയെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കണ്ണൂര്‍ പത്തായക്കുന്നിലെ സുഗുണനാണ് പൊലിസിന്റെ കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന. കഴിഞ്ഞ ദിവസം കേസന്വേഷിക്കുന്ന നാദാപുരം സി.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ണൂരിലെത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണെന്നാണ് കരുതുന്നത്. ടി.പി വധക്കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് ശാഫിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് പ്രതിയെന്നാണ് സൂചന. ഇയാളെ അറസ്റ്റു ചെയ്യുന്നതോടെ കേസിന്റെ മുഴുവന്‍ വിവരങ്ങളും ചുരുളഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
അസ്ലം വധം നടന്ന് 50 ദിവസത്തോളമായിട്ടും കൊലയാളി സംഘത്തില്‍ പെട്ട ആരെയും അറസ്റ്റു ചെയ്തിരുന്നില്ല. ഇതേതുടര്‍ന്ന് മേഖലയില്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി വരികയാണ്. ഇതിനിടയില്‍ നാദാപുരം കല്ലാച്ചിയില്‍ നടന്ന പ്രതിഷേധ പരിപാടി സംഘര്‍ഷത്തില്‍ കലാശിക്കുകയും നാലു ദിവസം മേഖലയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊലയാളി സംഘത്തിന് വഴികാട്ടിയവരും കൊലയാളി സംഘത്തെ ഏര്‍പ്പാടാക്കിയവരും മാത്രമാണ് ഇത് വരെ പൊലിസ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."