HOME
DETAILS
MAL
വി.എസിന്റേത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം: വെള്ളാപ്പള്ളി
backup
October 03 2016 | 02:10 AM
കൊല്ലം: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനഫീസ് വിഷയത്തില്‍ നിരാഹാരം കിടക്കുന്ന യു.ഡി.എഫ് എം.എല്‍.എമാരെ സന്ദര്‍ശിക്കുകയും സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെടുകയും ചെയ്ത വി.എസ് അച്യുതാനന്ദന്‍ നടത്തുന്നത് പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഈ നടപടി പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും ശോഭ കെടുത്തി.
കേഡര്‍പാര്‍ട്ടി അംഗത്തിന് ചേര്‍ന്ന തരത്തിലല്ല വി.എസ് പ്രവര്‍ത്തിച്ചത്. ദുര്‍ബലമായ അവസ്ഥയിലായിരുന്ന പ്രതിപക്ഷം വി.എസിന്റെ പിന്തുണയോടെ അവരുടെ ശക്തി വര്‍ധിപ്പിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."