HOME
DETAILS

ദുരിതത്തില്‍ കഴിഞ്ഞിരുന്ന മലയാളികളടക്കമുള്ള യുവതികളില്‍ ആറു പേര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍

  
backup
October 03 2016 | 06:10 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8

ദമ്മാം: ഏജന്റിന്റെ വഞ്ചനയെത്തുടര്‍ന്ന് സഊദിയിലെത്തി ദുരിതത്തിലായ 15 യുവതികളില്‍ ആറു പേര്‍ നാടുകടത്തല്‍ കേന്ദ്രത്തിലെത്തി. മാസങ്ങളായി ക്യാംപില്‍ കഴിഞ്ഞിരുന്ന ഇവര്‍ പുറത്തിറങ്ങിയപ്പോഴാണ് യാദൃശ്ചികമായി പൊലിസ് പരിശോധനയില്‍ കുടുങ്ങിയതും താമസ രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്നു ഇവരെ പിടികൂടി നാടുകടത്തല്‍ കേന്ദ്രമായ തര്‍ഹീലില്‍ എത്തിപെട്ടതും. എന്നാല്‍, മറ്റുള്ള ഒന്‍പതു പേരുടെ ഫൈനല്‍ എക്‌സിറ്റിനായി സാമൂഹികപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണ്.

അഞ്ചു ദിവസം മുന്‍പാണ് ദുരിതത്തിലായ യുവതികളില്‍ ആറു പേര്‍ താമസ രേഖയില്ലാത്തതിനെ തുടര്‍ന്ന് പൊലിസ് പരിശോധനയില്‍ കുടുങ്ങിയത്. നാല് മലയാളികള്‍ ഉള്‍പ്പെടെയുള്ള ആറു പേര്‍ മറ്റു ആവശ്യങ്ങള്‍ക്കയി റൂമില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് പൊലിസ് പിടിയിലായത്. കൊല്ലം ചാത്തന്നൂര്‍ വിജി വിമല്‍, സരോജിനി സുരേന്ദ്രന്‍, അഞ്ചല്‍ വിളക്കുപാറ രമ്യ ശോഭന, രജി ശോഭന, എന്നീ മലയാളികളും ഹൈദരാബാദ് സ്വദേശിനികളായ അനീസ ബീഗം ഖാന്‍, ആരിഫാ ബീഗം എന്നിവരാണ് പൊലിസ് പിടിയിലായതിനെ തുടര്‍ന്ന് നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിപ്പെട്ടത്. എന്നാല്‍ ഇവരുടെ കൂടെയുള്ള ബാക്കി ഒന്‍പതു പേരെയും ഇവരോടൊപ്പം നാട്ടിലേക്കയക്കാനുള്ള കഠിനശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍. മലയാളികളായ മെര്‍ലിന്‍ വര്‍ഗീസ്, സൂസമ്മ രാജമ്മ, ബിന്ദു സുനില്‍കുമാര്‍, സുമ ജോഷി, റസിയാബി അഷ്‌റഫ്, തഞ്ചാവൂര്‍ സ്വദേശിനി ജ്യോതി, ഹൈദരാബാദ് സ്വദേശിനികളായ ബല്‍ക്കീസ്, ഷമീന ബീഗം, നാസിയ ബീഗം എന്നിവരാണ് ഇഖാമയും മറ്റു രേഖകളുമില്ലാതെ ക്യാംപില്‍ ദുരിതത്തില്‍ കഴിയുന്നത്.

എറണാകുളത്തെ സബ് ഏജന്റ് മുഖേനയാണ് മുംബൈയിലെ റിക്രൂട്ട്മന്റ് കമ്പനി റിയാദിലേക്കെന്ന പേരില്‍ യുവതികളെ കൊണ്ടുവന്നത്. ആശുപത്രി ശുചീകരണത്തിനെന്ന പേരില്‍ യാതൊരു തൊഴില്‍ കരാറും നല്‍കാതെയാണ് ഇവരെ ഇവിടെയെത്തിച്ചത്. റിയാദില്‍ എത്തിയ ഉടനെ 350 കിലോമീറ്റര്‍ ദൂരമുള്ള അല്‍ ഹസയിലേക്ക് ഇവരെ കൊണ്ടുപോകുകയും താമസ രേഖ നല്‍കാതെ ഇവിടെ തൊഴിലെടുപ്പിക്കുകയുമായിരുന്നു. അഞ്ചുമാസത്തിനു ശേഷം ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ കമ്പനി അധികൃതരെ സമീപിക്കുകയും അതെ തുടര്‍ന്ന് ആറു പേരെ റിയാദിലേക്ക് തിരിച്ചു കൊണ്ട് വന്നു വിടുകയുമായിരുന്നു. ശമ്പളം ചോദിച്ചപ്പോള്‍ ബാക്കിയുള്ളവരെയും റിയാദിലേക്ക് എത്തിച്ചു.

തുടര്‍ന്നു ഇവരുടെ ബന്ധുക്കള്‍ നാട്ടില്‍ നിന്നും ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇവരുടെ മോചനത്തിനായി രംഗത്തത്തിയത്. റിക്രൂട്ട്‌മെന്റ് ഓഫിസുമായും കമ്പനി അധികൃതരുമായും റിയാദില്‍ ഇവര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ ഇവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ കമ്പനിക്ക് സാധിക്കുന്നില്ല. ഇനി അടുത്ത ലക്ഷ്യം സഊദി ലേബര്‍ ഓഫിസില്‍ പരാതി നല്‍കുകയാണ്. ഈ ആഴ്ച തന്നെ ലേബര്‍ ഓഫിസില്‍ പരാതി നല്‍കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  7 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  25 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  33 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  40 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  an hour ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago