HOME
DETAILS
MAL
തൃശൂരില്‍ കടമുറിയില്‍ ഉടമയും സ്ത്രീയും മരിച്ച നിലയില്‍
backup
October 03 2016 | 07:10 AM
തൃശൂര്‍: നഗരത്തിലെ കടമുറിയില്‍ ഉടമയേയും സ്ത്രീയേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാഗം തിയറ്ററിനു സമീപം ചെമ്പോട്ടില്‍ ലൈനില്‍ തുന്നല്‍ മെഷീനും സാഗ്രികളും വില്‍ക്കുന്ന മെഷീന് ഹൗസ് എന്ന കടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരുനിലത്ത് വീട്ടില്‍ ധര്‍മന്റെ ഭാര്യ ബിന്ദു (42), കണിമംഗലം അറയ്ക്കല്‍ വീട്ടില്‍ സലീഷ് (32) എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുന്നല്‍ സാമഗ്രികകള്‍ വാങ്ങുന്നതിന് ബിന്ദു സ്ഥിരമായി കടയില്‍ വരാറുണ്ടായിരുന്നതായി ജീവനക്കാര്‍ പൊലിസിനോട് പറഞ്ഞു. ബിന്ദുവിനെ കാണാനില്ലെന്ന് ഭര്‍ത്താവ് ഇന്നലെ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."