ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ശ്വാസ തടസത്തിനും അണുബാധയ്ക്കും ഉള്ള മരുന്നുകളാണ് ഇപ്പോള്‍ നല്‍കുന്നത്.
ചികിത്സയോട് ജയലളിത പ്രതികരിക്കുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയിപ്പോള്‍.
ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അറിഞ്ഞതോടെ അവരെ ചികിത്സിച്ചിരിക്കുന്ന അപ്പോളോ ആശുപത്രിയുടെ പരിസരം ശാന്തമാണ്. പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്തുനിന്ന് പിരിഞ്ഞുപോകാന്‍ തുടങ്ങിയിട്ടുണ്ട്.
നേരത്തെ ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഗവര്‍ണറും പ്രസ്താവന നടത്തിയിരുന്നു.
ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍റാവു പറഞ്ഞത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജയലളിത സുഖം പ്രാപിച്ചുവരികയാണെന്നും ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടറുടെ കീഴില്‍ ചികിത്സ പുരോഗമിക്കുകയാണെന്നും എ.ഐ.എ.ഡി.എം.കെ വക്താവ് പി. രാമചന്ദ്രനും അറിയിച്ചിരുന്നു.
കഴിഞ്ഞമാസം 22നാണ് ജയലളിതയെ പനിയും നിര്‍ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത.് ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്ലിയാണ് ആശുപത്രിയില്‍ ജയലളിതയെ ചികിത്സിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."