HOME
DETAILS
MAL
ഒടുവില്‍ തമിഴ്നാടിന് കാവേരി ജലം
backup
October 03 2016 | 14:10 PM
ബംഗലൂരു: ഒടുവില്‍ തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുക്കാന്‍ കര്‍ണാടക തീരുമാനിച്ചു. ഇന്ന് അര്‍ധരാത്രിയോടെ വെള്ളം വിട്ടുനല്‍കിയേക്കും. കൃഷി ആവശ്യത്തിനും കുടിവെള്ളം വിട്ടുനല്‍കാനുള്ള പ്രമേയം കര്‍ണാടക നിയമസഭ പാസാക്കി.
അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ തീരുമാനം.
കുടിക്കാനാവശ്യമായ വെള്ളം മാത്രമെ നല്‍കൂ എന്ന് നേരത്തെ അവതരിപ്പിച്ച പ്രമേയം റദ്ദാക്കി.
കര്‍ഷകര്‍ക്ക് നല്‍കാനുള്ള വെള്ളം ഇപ്പോഴുണ്ടെന്ന് നിയമമന്ത്രി സഭയില്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു തവണയും തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാനുള്ള സുപ്രിംകോടതി ഉത്തരവ് കര്‍ണാടക തള്ളിയിരുന്നു.
തമിഴ്നാടിന് വെള്ളം നല്‍കില്ലെന്ന കര്‍ണാടകയുടെ നിലപാടിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."