HOME
DETAILS

ജനശതാബ്ദിക്ക് വഴിയൊരുക്കാന്‍ ഏറനാട് പിടിച്ചിട്ടു; തുറവൂരില്‍ യാത്രക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു

  
backup
October 03 2016 | 18:10 PM

%e0%b4%9c%e0%b4%a8%e0%b4%b6%e0%b4%a4%e0%b4%be%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d

തുറവൂര്‍ (ആലപ്പുഴ): ജനശതാബ്ദി എക്‌സ്പ്രസ് കടത്തിവിടാനായി ഏറനാട് എക്‌സ്പ്രസ് പിടിച്ചിട്ട റെയില്‍വേ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഏറനാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ പാളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതോടെ ഇത് വഴിയുള്ള ട്രെയിനുകളെല്ലാം മണിക്കൂറുകളോളം വൈകി.
  പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നലെ ഒന്നര മണിക്കൂര്‍ വൈകിയാണ് ഏറനാട് എക്‌സ്പ്രസ് എത്തിയത്. ഇതുകൂടാതെ  ജനശതാബ്ദി കടന്നുപോകാനായി ഏറനാട് ഏറെനേരം തുറവൂരില്‍ തടഞ്ഞിട്ടതാണ് യാത്രക്കാരെ രോഷാകുലരാക്കിയത്.തുടര്‍ന്ന് പാളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച യാത്രക്കാര്‍ ജനശതാബ്ദി കടത്തിവിടാന്‍ സമ്മതിച്ചില്ല.
  ആലപ്പുഴ പാസഞ്ചര്‍ ട്രെയിനും യാത്രക്കാര്‍ തടഞ്ഞിട്ടു. ക്ഷുഭിതരായ യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററുമായി സംസാരിച്ചപ്പോള്‍ ആലപ്പുഴയില്‍ നിന്നുള്ള നിര്‍ദേശാനുസരണമാണ് തീവണ്ടി പിടിച്ചിട്ടതെന്ന് വ്യക്തമാക്കി.
ഇതുവഴിയുള്ള എല്ലാ തീവണ്ടി സര്‍വിസുകളും സ്തംഭിച്ചതോടെ കുത്തിയതോട് എസ്.ഐ എ.എല്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള വന്‍പൊലിസ് സംഘം സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.
 ഏറനാട് എക്‌സ്പ്രസ് സ്ഥിരമായി പിടിച്ചിടുന്ന രീതി അവസാനിപ്പിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. വിവരം റെയില്‍ ഉദ്യോഗസ്ഥന്മാരെ അറിയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പ് സമരക്കാര്‍ക്ക് സ്റ്റേഷന്‍മാസ്റ്ററും എസ്.ഐ അഭിലാഷും നല്‍കിയതോടെയാണ് യാത്രക്കാര്‍ സമരത്തില്‍ നിന്നും പിന്മാറിയത്. ട്രെയിനുകള്‍ യാത്രതുടരാന്‍ വൈകിയതോടെ തുറവൂര്‍ റെയില്‍വേ സ്റ്റേഷന്റെ വടക്ക്‌വശത്തെ തഴുപ്പ് ഗെയ്റ്റും തെക്ക് ഭാഗത്തെ തിരുമല ഗെയ്റ്റും മണിക്കൂറോളം അടഞ്ഞുകിടന്നതുമൂലം വാഹന ഗതാഗതവും തടസപ്പെട്ടു.
റെയില്‍വേ ഉദ്യോഗസ്ഥന്മാരുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഇവിടെ സ്ഥിരമായി പല ട്രെയിനുകളും പിടിച്ചിടുന്നതെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഞ്ചു തൈക്കല്‍ ബാലചന്ദ്രന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  26 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago