സംസ്ഥാനത്ത് ഒരു വര്‍ഷം നടക്കുന്നത് 1,91,130 പോസ്റ്റുമോര്ട്ടങ്ങളെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ശരാശരി പ്രതിവര്‍ഷം 1,91,130 പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കാറുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 9,211ഉം ആരോഗ്യവകുപ്പിനു കീഴിലുള്ള ആശുപത്രികളില്‍ 9,919 പോസ്റ്റുമോര്ട്ടങ്ങളുമാണ് നടക്കുന്നത്. എല്ലാ കുട്ടികള്‍ക്കും പ്രതിരോധ മരുന്ന് കിട്ടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി സ്കൂള്‍ അഡ്മിഷന് സമയത്ത് ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെയും ഇന്ത്യന്‍ അസോസിയേഷന് ഓഫ് പീഡിയാട്രിക്സിന്റെയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. 108 ആംബുലന്‍സുകളുടെ സേവനം നിലനിര്‍ത്തുന്നതിനും സംസ്ഥാനവ്യാപകമാക്കുന്നതിനും പ്രവര്‍ത്തനച്ചെലവ് എത്രയാണെന്ന് കാണിച്ച് വിശദമായ പദ്ധതി നിര്‍ദേശം അടിയന്തരമായി സമര്‍പ്പിക്കാന്‍ മെഡിക്കല്‍ സര്‍വിസ് കോര്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രമേഹബാധിതരായ കുട്ടികളുടെ എണ്ണം ലഭ്യമല്ലെന്നും എന്നാല്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിരുവനന്തപുരം നടപ്പിലാക്കി വരുന്ന ചെയ്ഞ്ചിങ് ഡയബറ്റിക്സ് ഇന്‍ ചില്‍ഡ്രന്‍, ജീവാമൃതം പ്രൊജക്ടുകളിലായി 112പേരും റഗുലര്‍ ഒ.പി വിഭാഗത്തില്‍ രണ്ടുപേരും ചേര്‍ത്ത് 114 പേര് ചികില്‍സ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."