മിന്നലാക്രമണം: കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് കെജ്രിവാളും നിതീഷ്‌കുമാറും
ന്യൂഡല്‍ഹി: പാക്കധീന കശ്മിരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് സ്ഥിരം മോദി വിമര്‍ശകരായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും രംഗത്ത്. ഇന്ത്യയുടെ പ്രത്യാക്രമണത്തെ കുറിച്ചുള്ള പാകിസ്താന്റെ വ്യാജപ്രചാരണങ്ങളെ തടയാന്‍ സൈനിക നടപടിയുടെ വീഡിയോ ചിത്രം പുറത്തുവിടണമെന്നും കെജ്രിവാള്‍ മോദിയോട് ആവശ്യപ്പെട്ടു.മിന്നലാക്രണത്തെ കുറിച്ചുള്ള പാക് പ്രചാരണങ്ങളെ പിന്തുണച്ചാണു വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ രക്തം തിളക്കുന്നുവെന്നും മൂന്നുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ കെജ്രിവാള്‍ പറഞ്ഞു. പാകിസ്താനെതിരേ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഏതു നീക്കങ്ങളെയും രാജ്യം ഒന്നടങ്കം പിന്തുണക്കുന്നതായി നിതീഷ്‌കുമാര്‍ പറഞ്ഞു. ഭീകരവാദ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം പാക്കധീന കശ്മിരില്‍ സൈന്യം നടത്തിയ മിന്നലാക്രണത്തെ ട്വിറ്റര്‍ കുറിപ്പിലൂടെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നതായും അറിയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."