മഹാരാഷ്ട്രയില്‍ മഴക്കെടുതി; ഒന്‍പതു മരണം
മുംബൈ: മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ ഒന്‍പതു മരണം. ഇവിടെ മറാത്ത്‌വാഡ മേഖലയിലാണ് അപകടമുണ്ടായത്.
ശക്തമായ മഴയെ തുടര്‍ന്നു മേഖലയിലെ ബീഡ്, ലാത്തൂര്‍ ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍പെട്ടാണ് അഞ്ചുപേര്‍ മരിച്ചത്. ജല്‍ന, നന്ദേഡ് ജില്ലകളില്‍ നാലുപേര്‍ മിന്നലേറ്റും മരിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലായി മേഖലയില്‍ കനത്ത മഴയാണു വര്‍ഷിക്കുന്നത്. ബീഡ് ജില്ലയിലെ ചില പ്രദേശങ്ങളില്‍ 12 മണിക്കൂറുകള്‍ക്കിടയില്‍ 100 മി.മീറ്റര്‍ അളവിലാണു മഴ വര്‍ഷിക്കുന്നത്. ഇതേ തുടര്‍ന്നു സാധാരണ ജീവിതം താറുമാറായിരിക്കുകയാണ്. അസാധാരണമായ പ്രതിഭാസമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ദേശീയ ദുരന്ത നിവാരണ സേനയോടു കൂടുതല്‍ സഹായം തേടിയിട്ടുണ്ടെന്നും ബീഡ് ജില്ലാ കലക്ടര്‍ നവാല്‍ കിഷോര്‍ രാം പി.ടി.ഐയോടു പറഞ്ഞു.
മഴയെ തുടര്‍ന്ന് ബിന്ദുസാര, മഞ്ചാര അടക്കമുള്ള നദികള്‍ കരകവിഞ്ഞൊഴുകി വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ചുമുതല്‍ ആറുവരെ ഹെക്ടര്‍ കൃഷിയാണു വെള്ളപ്പൊക്കത്തില്‍ നശിച്ചത്.
ഈ മാസം ആദ്യവാരത്തില്‍ മഹാരാഷ്ട്രയില്‍ കൂടുതല്‍ മഴവര്‍ഷമുണ്ടാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പ്രവചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."