ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി
ചെന്നൈ: ചികിത്സയിലുള്ള തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചു വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി. നേരത്തെ, ആശുപത്രിയില്‍ വച്ചു മന്ത്രിമാരുമായി അവര്‍ നടത്തിയ മന്ത്രിസഭാ യോഗത്തിന്റെയും ഉദ്യോഗസ്ഥരുമായുള്ള കൂടുക്കാഴ്ചയുടെയും ചിത്രങ്ങള്‍ പുറത്തുവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സാമൂഹിക പ്രവര്‍ത്തകനായ 'ട്രാഫിക് ' രാമസ്വാമിയാണു ഹരജി സമര്‍പ്പിച്ചത്. തമിഴ് ജനത ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചറിയാന്‍ കാത്തിരിക്കുകയാണെന്നു ഹരജി സമര്‍പ്പിച്ച് രാമസ്വാമി പറഞ്ഞു. തമിഴ്നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി അവരെ സന്ദര്‍ശിച്ചിരുന്നതായി വാര്‍ത്തയുണ്ടെങ്കിലും ഇരുവരും ആരോഗ്യസ്ഥിതിയെ കുറിച്ചു പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ജയലളിത ചികിത്സയിലുള്ള അപ്പോളോ ആശുപത്രിയിലേക്കുള്ള റോഡ് ബാരിക്കേഡുകള്‍ കൊണ്ട് പൊലിസ് തടഞ്ഞിരിക്കുകയാണെന്നും ആശുപത്രിയിലെത്തുന്ന മറ്റു രോഗികള്‍ക്ക് ഇതു തടസം സൃഷ്ടിക്കുന്നതായും സ്വാമി ഹരജിയില്‍ പറഞ്ഞു.
ഹരജി ഇന്നു കോടതി പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."