എന്‍.എസ്.ഇയുടെ വിപണിവിഹിതത്തിലെ മുന്നേറ്റം തുടരുന്നു
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍.എസ്.ഇ) ഓഹരി വിപണിയിലെ എല്ലാ പ്രമുഖ മേഖലകളിലും വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസങ്ങളില്‍ എന്‍.എസ്.ഇയുടെ വിപണിവിഹിതത്തില്‍ റെക്കോര്‍ഡ് കൈവരിക്കാനായിട്ടുണ്ട്.
2016 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇക്വിറ്റി കാഷ് മാര്‍ക്കറ്റ് വിഭാഗത്തില്‍ 24,17,500 കോടി രൂപയുടെ ഓഹരി കൈമാറ്റങ്ങള്‍ നടന്നപ്പോള്‍ അതില്‍ 86 ശതമാനത്തിലേറെയും എന്‍.എസ്.ഇ.യുടെ വിഹിതമായിരുന്നു. 4,17,80,500 കോടി രൂപയുടെ ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തില്‍ 99 ശതമാനവും എന്‍.എസ്.ഇയുടെ വിഹിതമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ മേഖലകളില്‍ എന്‍.എസ്.ഇയുടെ വിഹിതം യഥാക്രമം 85 ശതമാനവും 93 ശതമാനവും വീതമായിരുന്നു. വിവിധ വിഭാഗങ്ങളും ഉല്‍പന്നങ്ങളും കൈകാര്യം ചെയ്യുന്ന മേഖലകളിലും എന്‍.എസ്.ഇ എക്കാലത്തേയും മികച്ച നിലയാണ് കൈവരിച്ചിരിക്കുന്നത്. നിക്ഷേപ ബോധവല്‍ക്കരണത്തിനായി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നടത്തുന്ന തുടര്‍ച്ചയായ നീക്കങ്ങളാണ് ഉപഭോക്താക്കളെ എന്‍.എസ്.ഇ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്ന പ്രമുഖഘടകങ്ങളില്‍ ഒന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."