പഠിപ്പ് മുടക്ക്: പി.സി വിഷ്ണുനാഥിനെതിരേ വിദ്യാര്‍ഥികള്‍ നിയമ നടപടിക്ക്
തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.സി വിഷ്ണുനാഥിനെതിരേ സ്കൂള്‍ വിദ്യാര്‍ഥികള്‍ നിയമനടപടിക്ക് ഒരുങ്ങുന്നു.
തിരുവനന്തപുരം തട്ടത്തുമല സ്കൂളിലെ വിദ്യാര്‍ഥികളാണ് വിഷ്ണുനാഥിനെതിരേ നിയമ നടപടിക്ക് ഒരുങ്ങുന്നത്. കെ.എസ്.യുവിന്റെ പഠിപ്പുമുടക്ക് സമരം ഹൈക്കോടതി വിധിക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇന്നലത്തെ കെ.എസ്.യുവിന്റെ പഠിപ്പുമുടക്ക് സമരം ആഹ്വാനം ചെയ്തത് വിഷ്ണുനാഥ് ആയിരുന്നു. സ്കൂളുകളില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരാണ് പഠിപ്പുമുടക്ക് സമരം എന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ടാണ് കെ.എസ.്യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തുന്ന നിരാഹാരസമരത്തിന് അനുഭാവം പ്രകടിപ്പിച്ചാണ് കെ.എസ്.യു പഠിപ്പുമുടക്ക് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."