HOME
DETAILS

റോഡ് നിര്‍മാണം: ക്രമക്കേടുകള്‍ കണ്ടെത്താന്‍ സോഷ്യല്‍ ഓഡിറ്റിങ്

  
backup
October 03 2016 | 19:10 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%87

തിരുവനന്തപുരം: മരാമത്ത് വകുപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ക്രമക്കേടുകള്‍ തടയാനും സോഷ്യല്‍ ഓഡിറ്റിങ് വരുന്നു. ഇതിനായി ജനപ്രതിനിധികളേയും സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തി സോഷ്യല്‍ ഓഡിറ്റിങ് കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി ഓരോ പ്രവൃത്തികളുടേയും സോഷ്യല്‍ ഓഡിറ്റിങ് നടത്തിയശേഷം അംഗീകരിച്ചാല്‍ മാത്രമേ കരാറുകാര്‍ക്ക് ഇനിമുതല്‍ ബില്ലുകള്‍ മാറാനാകൂ. അഞ്ചുകോടിക്കു മുകളില്‍ കരാര്‍ തുകയ്ക്കുള്ള പ്രവൃത്തികള്‍ക്കാണ് സോഷ്യല്‍ ഓഡിറ്റിങ് നടത്തുക.
പണി പൂര്‍ത്തിയാക്കുന്ന ഉടന്‍ ഒരു സ്വതന്ത്ര ഏജന്‍സിയേയോ വിദഗ്ധനേയോ ഉപയോഗിച്ച് ടെക്‌നിക്കല്‍ ഓഡിറ്റിങും നടത്തും. മരാമത്ത് വകുപ്പില്‍ നിലനില്‍ക്കുന്ന ക്രമക്കേടുകള്‍ക്കെല്ലാം അവസാനം കാണുന്നതിനായി 2010ല്‍ കൊണ്ടുവരാനുദ്ദേശിച്ച പദ്ധതിയായിരുന്നു സോഷ്യല്‍ ഓഡിറ്റിങ്. പുതുക്കിയ പൊതുമരാമത്ത് മാന്വല്‍, ചട്ടം 2406 പ്രകാരമാണിത്.
ധനവകുപ്പിലും സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് മരാമത്ത് വകുപ്പും നിര്‍മ്മാണ പ്രവൃത്തികളുടെ സോഷ്യല്‍ ഓഡിറ്റിങ് നടത്താന്‍ തീരുമാനിച്ചത്. പ്രവൃത്തികളില്‍ ഗുരുതരമായ ഗുണനിലവാരത്തകര്‍ച്ച വരുത്തിയെന്നു കണ്ടെത്തിയാല്‍, ആ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുക, കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെതിരേ മാന്വല്‍ പ്രകാരം വകുപ്പുതല നടപടിക്കു ശുപാര്‍ശ ചെയ്യുക, കരാറുകാരന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ മൂലം റോഡുകള്‍ക്കോ, നടപ്പാതകള്‍ക്കോ നിശ്ചിത കാലയളവിനുള്ളില്‍ തകരാറുകള്‍ സംഭവിച്ചാല്‍, കരാറുകാരന്റെ ചിലവില്‍ അതു പരിഹരിക്കാന്‍ നടപടി എടുക്കുക തുടങ്ങിയവയാണ് സോഷ്യല്‍ ഓഡിറ്റിങ് കമ്മിറ്റിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍. മരാമത്ത് പ്രവൃത്തികളെല്ലാം നിലവിലെ മൂന്നുവര്‍ഷത്തെ ഗ്യാരണ്ടി പീരിഡിനു പുറമേ പരിപാലന ഉറപ്പുകാലം കൂടി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മരാമത്ത് പണികളുടെ ഗുണനിലവാരം ഉറപ്പാക്കാനായി എട്ട് ആധുനിക ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്. ബിറ്റുമിന്‍ എക്‌സ്ട്രാക്ട്, കംപ്രഷന്‍ ടെസ്റ്റിങ് മെഷീന്‍, ഇംപാക്റ്റ് ടെസ്റ്റിങ് മെഷീന്‍, അബ്രേഷന്‍ ടെസ്റ്റിങ് മെഷീന്‍, സീവ് അനലിസ്റ്റിക് ടെസ്റ്റ് ഉപകരണങ്ങള്‍, കോര്‍ കട്ടിങ് മെഷീന്‍, കാലിഫോര്‍ണിയ ബെയറിങ് റേഡിയോ ടെസ്റ്റ് മെഷീന്‍, യൂനിവേഴ്‌സല്‍ ടെസ്റ്റിങ് മെഷീന്‍ എന്നിവയാണ്. എന്നാല്‍, ഗുണനിലവാര പരിശോധനക്കാവശ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും കരാര്‍ പ്രകാരം കോണ്‍ട്രാക്ടര്‍ സൈറ്റില്‍ സ്ഥാപിക്കണമെന്നാണ് കരാറെങ്കിലും ഇതുണ്ടാകാറില്ല. മരാമത്ത് വകുപ്പില്‍ നിലവില്‍ ക്വാളിറ്റി ഓഡിറ്റിങ് നടക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ക്വാളിറ്റി കണ്‍ട്രോള്‍ റീജ്യണല്‍ ലാബുകളുണ്ട്.
ഇതുകൂടാതെ എല്ലാ ജില്ലകളിലും ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുമുണ്ട്. പ്രവൃത്തികളുടെ ബില്ലിനൊപ്പം ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ കരാറുകാരന്റെ ബില്ല് പാസാകൂ. എന്നാല്‍, ലാബുകളിലെ ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും തമ്മിലുള്ള രഹസ്യധാരണയിലാണ് ഇപ്പോള്‍ ബില്ലുകള്‍ പാസാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്താന്‍ മരാമത്ത് വിജിലന്‍സ് ഉദ്യോഗസ്ഥരുണ്ടെങ്കിലും എണ്ണത്തില്‍ കുറവായതിനാല്‍ കാര്യമായ ഇടപെടലുണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്. ഇതുപരിഹരിക്കാന്‍ മരാമത്ത് വിജിലന്‍സ് പുന: സംഘടിപ്പിച്ച് ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നില്‍ നിന്ന് ഒന്‍പതാക്കിയിട്ടുണ്ട്.
റോഡുനിര്‍മ്മാണങ്ങളിലെ അപാകതകള്‍ പരിഹരിക്കാന്‍ അതതു പ്രദേശത്തെ ജനങ്ങള്‍ക്കു മാത്രമേ കഴിയൂവെന്നു മനസ്സിലാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റിങ് കൊണ്ടു വരുന്നത്.  

കമ്മിറ്റിയുടെ ഘടന തീരുമാനിച്ചിട്ടില്ലെന്ന്
മന്ത്രിയുടെ ഓഫിസ്

സോഷ്യല്‍ ഓഡിറ്റിങ് നടത്തുന്ന കമ്മിറ്റിയില്‍ എത്ര അംഗങ്ങള്‍ ഉണ്ടാകുമെന്നതിന്റെ ഘടന തീരുമാനിച്ചിട്ടില്ലെന്ന് മരാമത്ത് മന്ത്രിയുടെ ഓഫിസ്. എന്നാല്‍, സംസ്ഥാന, ജില്ലാ, മണ്ഡല അടിസ്ഥാനത്തിലായിരിക്കും സോഷ്യല്‍ ഓഡിറ്റിങ് കമ്മിറ്റി രൂപീകരിക്കുക.
നിര്‍മ്മാണം പൂര്‍ത്തിയായ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കല്‍, നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തല്‍, കരാര്‍ പ്രകാരമുള്ള പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ, കരാര്‍ തുക കൃത്യമാണോ, ബില്ല് പാസാക്കി നല്‍കണമോ തുടങ്ങിയവയാണ് സോഷ്യല്‍ ഓഡിറ്റിങ് കൊണ്ടുദ്ദേശിക്കുന്നതെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മന്ത്രിസഭാ യോഗം അംഗീകരിച്ചാല്‍ സോഷ്യല്‍ ഓഡിറ്റിങ് കമ്മിറ്റികള്‍ രൂപീകരിച്ചു തുടങ്ങും.
പാലക്കാട് ജില്ലയില്‍ മരാമത്ത് വകുപ്പില്‍ നടന്നതായി പറയുന്ന അഴിമതി ഉദാഹരണമായെടുത്ത് വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ അഴിമതി തടയുന്നതിനായി ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശവുമുണ്ട്. ഈ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ ഓഡിറ്റിങ് അടക്കമുള്ള കര്‍ശന നടപടികള്‍ക്ക് വകുപ്പ് രൂപം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago