കേന്ദ്രീയ വിദ്യാലയങ്ങളില്‍ 6,205 അധ്യാപക ഒഴിവ്
കേന്ദ്രീയ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 6,205 ഒഴിവുകളാണുള്ളത്. പ്രിന്‍സിപ്പല്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം. പ്രൈമറി ടീച്ചര്‍ തസ്തികയില്‍ മാത്രം 4,449 ഒഴിവുകളുണ്ട്. പ്രിന്‍സിപ്പല്‍ തസ്തികയില്‍ 90 ഒഴിവുകളും പി.ജി.ടി, ടി.ജി.ടി തസ്തികകളിലായി 690, 926 ഒഴിവുകളുമാണുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാകും പരീക്ഷ. തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്.
പ്രായപരിധി:
2016 ഒക്‌ടോബര്‍ 31 അടിസ്ഥാനമാക്കിയാണ് യോഗ്യത, പരിചയം, പ്രായം എന്നിവ കണക്കാക്കുക. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വനിതകള്‍ക്കും വികലാംഗര്‍ക്കും പത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ചും വര്‍ഷം ഇളവ് ലഭിക്കും.
അപേക്ഷാഫീസ്:
പ്രിന്‍സിപ്പല്‍ തസ്തികയ്ക്ക് 1,200 രൂപ. മറ്റു തസ്തികകള്‍ക്ക് 750 രൂപ. പട്ടികവിഭാഗം, വിമുക്തഭടന്‍, വികലാംഗര്‍ എന്നിവര്‍ക്കു ഫീസ് വേണ്ട.
അപേക്ഷിക്കേണ്ടവിധം:
www.kvsanga-than.nic.in അല്ലെങ്കില്‍ www.mecbsekvs.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അപേക്ഷിക്കാവുന്ന അവസാന തിയതി:
ഒക്ടോബര്‍ 17
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."