ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ്
കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഹാന്‍ഡിക്യാപ്ഡ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്‌ന്റെ് കോര്‍പറേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. ആകെ 2,500 സ്‌കോളര്‍ഷിപ്പുകളാണ് നല്‍കുക. ഇതില്‍ 30 ശതമാനം വനിതകള്‍ക്കായി നീക്കിവച്ചിരിക്കുന്നു.
അപേക്ഷകരില്ലെങ്കില്‍ അതു പുരുഷന്മാര്‍ക്കു ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍, സാങ്കേതിക കോഴ്‌സുകളിലെ പഠനത്തിനും ജോലി നേടുന്നതിനും സ്വയംതൊഴിലിലേര്‍പ്പെടുന്നതിനുമാണ് ധനസഹായം.
സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ പഠനങ്ങള്‍ക്കു തിരികെ ലഭിക്കാത്ത എല്ലാ ഫീസുകളും ലഭിക്കും. പ്രൈവറ്റ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അതേ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ബാധകമായ ഫീസ് തിരികെ ലഭിക്കും.
ഒരു അക്കാദമിക വര്‍ഷത്തില്‍ പരമാവധി 10 മാസത്തേക്ക് ഉപജീവന ബത്ത ലഭിക്കും.
ബിരുദതല പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രതിമാസ ബത്തയായി 2,500 രൂപയും പ്രതിവര്‍ഷ ബുക്ക്, സ്‌റ്റേഷനറി ബത്തയായി 6,000 രൂപയും ലഭിക്കും. ബിരുദാനന്തര ബിരുദ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഇത് യഥാക്രമം 3,000 രൂപയും 10,000 രൂപയുമായിരിക്കും.
ഈ ധനസഹായത്തിന് പുറേെമ കാഴ്ച, ശ്രാവ്യ, എല്ലു സംബന്ധിയായ പരിമിതികളുള്ളവര്‍ക്ക് ഒറ്റത്തവണത്തേക്ക് ചില ഉപകരണങ്ങളും സഹായവസ്തുക്കളും അനുവദിക്കും. അന്ധരായവര്‍ക്ക് ബ്രയിലര്‍, ബ്രയിലര്‍ ടൈപ്പ് റൈറ്റര്‍ക്കായി 10,000 രൂപ, സ്‌ക്രീന്‍ റീഡിങ് സോഫ്റ്റ്‌വെയറോടെയുള്ള ലാപ്‌ടോപ്പിന് 40,000 രൂപ, കാഴ്ചക്കുറവുള്ളവര്‍ക്ക് സ്‌ക്രീന്‍ മാഗ്‌നിഫിക്കേഷന്‍ സോഫ്റ്റ്‌വെയറോടെ ലാപ്‌ടോപ്പിന് 60,000 രൂപ എന്നിങ്ങനെ അനുവദിക്കും. കേള്‍വി പരിമിതിയുള്ളവര്‍ക്ക് Binaural idgital programm-able hearing aid\m-bn 50,000 രൂപയും ബട്ടണ്‍സെല്ലിനായി പ്രതിവര്‍ഷം 3,600 രൂപയും എസ്.എം.എസ്. സിംകാര്‍ഡുള്ള സെല്‍ഫോണിന് 500 രൂപ, ബ്ലൂടൂത്ത് സൗകര്യമുള്ള ലാപ്‌ടോപ്പിനായി 70,000 രൂപ എന്നിവ ലഭിക്കും. എല്ലുസംബന്ധിയായ പരിമിതിയുള്ളവര്‍ക്ക് ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ് വാങ്ങാനായി 40,000 രൂപ ലഭിക്കും.
www.nhfed.nic.in എന്ന വെബ്‌സൈറ്റ് വഴി 2017 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
പുതുതായി അപേക്ഷിക്കുവാനും ലഭിച്ച സ്‌കോളര്‍ഷിപ്പ് പുതുക്കാനും വെബ്‌സൈറ്റ് വഴി സൗകര്യമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."