HOME
DETAILS
MAL
ഇ-ഗവേണന്‍സ് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം
backup
October 03 2016 | 19:10 PM
സംസ്ഥാന ഐ.ടി മിഷനു കീഴില്‍ ഐ.ഐ.ഐ.ടി.എം.കെ ഐ.എം.ജി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ് കോഴ്സിന് സര്‍ക്കാര്‍ വകുപ്പ് ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. ജീവനക്കാര്‍ മേലധികാരികള്‍ മുഖേന വിശദമായ അപേക്ഷ ബയോഡാറ്റയോടൊപ്പം സംസ്ഥാന ഐ.ടി മിഷന് ഓഫിസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഒക്ടോബര്‍ പതിനഞ്ചിനു മുന്‍പു സമര്‍പ്പിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അറിയിപ്പ് ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: കേരള സ്റ്റേറ്റ് ഐ.ടി മിഷന്, ഐ.സി.ടി കാംപസ്, വെള്ളയമ്പലം, തിരുവനന്തപുരം. 695033.
ഫോണ്‍: 0471 2318007, 2318004, 2726881.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."