മലബാര്‍ കാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളിലായി 115 ഒഴിവുകള്‍
തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ കാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളലായി 115 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അക്കൗണ്ട് ഓഫിസര്‍, പര്‍ച്ചേസ് ഓഫിസര്‍, നഴ്സിങ് സൂപ്രണ്ട്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍, സ്്റ്റാഫ് നഴ്സ്, സൂപ്പര്വൈസര്സിവില്, ടെക്നീഷ്യന്, ടെക്നീഷ്യന് റേഡിയേഷന് ഓങ്കോളജി, റേഡിയോഗ്രാഫര്‍, എന്‍ഡോസ്കോപി ടെക്നീഷ്യന്, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
മെഡിക്കല്‍ റെക്കോര്‍ഡ്സ് അസിസ്റ്റന്റായി എന്‍.സി.എ ഒഴിവുമുണ്ട്. ഹോസ്്പിറ്റല്‍ ഡോക്യുമെന്റേഷനില്‍ ബി.എസ്്.സിയും ഡിപ്ലോമയും അല്ലെങ്കില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ടെക്നോളജി എന്നിവയാണ് ഇതിന്റെ യോഗ്യത.
മറ്റു തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതയും മറ്റു വിശദവിവരങ്ങളും അറിയുന്നതിന് www.mccc.kerala.gov.in സന്ദര്‍ശിക്കുക.
www.mccc.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ശേഷം 750 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്്റ്റും (എസ്.സി, എസ്.ടി വിഭാഗത്തിന് 250) സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ദി ഡയറക്ടര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍, മോഴിക്കര (പി.ഒ), തലശ്ശേരി, കേരള 670103 എന്ന വിലാസത്തില്‍ അയക്കണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തിയതി:
ഒക്ടോബര്‍ 13
തപാല്‍ സ്വീകരിക്കുന്ന അവസാന തിയതി:
ഒക്ടോബര്‍ 20
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."