ബ്രൂസിലോസിസ് ബാധിച്ച 92 ഉരുക്കള്‍ക്ക് ഒടുവില്‍ ദയാവധം
മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് കന്നുകാലി ഫാമില്‍ മാരക രോഗം (മാള്‍ട്ടാപനി) ബാധിച്ച 92 ഉരുക്കളെ ദയാവധം നടത്തി. ഇതില്‍ 15 കന്നുകുട്ടികളും ഉള്‍പ്പെടും. ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് തിങ്കളാഴ്ച ദയാവധം നടപ്പാക്കിയത്. രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച ദയാവധം വൈകുന്നേരം ഏഴുമണിയോടെയാണ് അവസാനിച്ചത്.
മയക്കാനുളള മരുന്ന് അമിത അളവില്‍ നല്‍കിയാണ് ദയാവധം നടത്തിയത്. തുടര്‍ന്ന് മൂന്ന് മീറ്റര്‍ താഴ്ചയില്‍ വലിയ ട്രഞ്ച് എടുത്ത് ഒരു ഉരുവിന് 50 കിലോ കുമ്മായം എന്ന കണക്കില്‍ വിതറിയാണ് സംസ്കരിച്ചത്. ഒരേക്കറോളം വരുന്ന ഫാമിലെ സ്ഥലമാണ് ഇതിനുപയോഗിച്ചത്. ഈ പ്രദേശം പ്രത്യേക സംരക്ഷിത മേഖലയായി വേര്‍തിരിച്ചിട്ടുണ്ട്. ഒമ്പത് അംഗങ്ങളുളള പത്ത് സംഘങ്ങളായാണ് ഉരുക്കളെ ഘട്ടം ഘട്ടമായി ദയാവധം നടത്തി സംസ്കരിച്ചത്. ഓരോ സംഘത്തിലും ഒരു സീനിയര്‍ പ്രൊഫസര്‍, രണ്ട് അസി. പ്രൊഫസര്‍, രണ്ട് വെറ്ററിനറി ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പില്‍ നിന്നും ഒരു ജീവനക്കാരന്, മൂന്ന് ഫാം തൊഴിലാളികള്‍ എന്നിവരാണുണ്ടായിരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇല്യാസും ജനപ്രതിനിധികളും സന്നിഹിതരായിരുന്നു. കാര്‍ഷിക സര്‍വകലാശാല ഹൈലെവല്‍ കമ്മിറ്റി അംഗങ്ങളായ ഡോ.ദേവത, ഡോ. ഉഷ, ഡോ.ലത, ഡോ.മിനി, ഡോ.ശ്യാംമോഹന്, തിരുവിഴാംകുന്ന് ഫാം ഹെഡ് ഷിബു സൈമണ്‍ മേല്‍നോട്ടം വഹിച്ചു. സര്‍വകലാശാലയുടെ വിവിധ ഫാമുകളില്‍ നിന്നുളള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."