ഇന്‍സ്പയര്‍ എക്‌സ്‌പോ; കേരളത്തിന് വയനാടന്‍ പ്രതിനിധികള്‍
കല്‍പ്പറ്റ:ശാസ്ത്ര സാങ്കേതിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തിയ ഇന്‍സ്പയര്‍ എക്‌സ്‌പോയില്‍ വയനാട്ടിലെ രണ്ട് വിദ്യാര്‍ഥികള്‍ ദേശീയ ശാസ്ത്ര പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ടു.
മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളിലെ അഖിന്‍ മാത്യുവും പൂതാടി ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി. ശ്രീലക്ഷ്മിയുമാണ് അര്‍ഹത നേടിയത്. ആലുവയില്‍ നടന്ന പ്രദര്‍ശനത്തില്‍ അഞ്ചു വിദ്യാര്‍ഥികളാണ് ദേശീയ മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പ്രദര്‍ശനം ഈ മാസം ഡല്‍ഹി ഐ.ഐ.ടിയില്‍ നടക്കും.
കടകളില്‍ നിന്നും വാങ്ങുന്ന അരിയിലെ കൃത്രിമത്വങ്ങളെ കുറിച്ചുള്ള പഠനമാണ് ശ്രീലക്ഷ്മിയെ തെരഞ്ഞെടുത്തത്. വിവിധ ബ്രാന്റുകളിലിറങ്ങുന്ന അരിയില്‍ രൂപത്തിനും നിറത്തിനും മണത്തിനും ഉപയോഗിക്കുന്നത് മാരക വസ്തുക്കളാണെന്ന് പ്രൊജക്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കടകളില്‍ നിന്നും വാങ്ങിയ അരി കഴുകുമ്പോള്‍ ഉണ്ടാകുന്ന നിറമാറ്റം, വെള്ളത്തിന്റെ നിറം തുടങ്ങി തിളക്കുമ്പോള്‍ ഊറിവരുന്ന മെഴുക് രൂപത്തിലുള്ള വസ്തുവരെ വിശദമാക്കുന്നുണ്ട് ഈ മിടുക്കിയുടെ പ്രൊജക്ട്.
റേഷന്‍ കടകളില്‍ എത്തുന്ന അരിയില്‍ കൃത്രിമ നിറം കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി. വയനാട് ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരന്‍ എ. പ്രദീപ്കുമാറിന്റെ മകളാണ്.ഏഴാംതരം വിദ്യാഥിയാണ് അഖിന്‍ മാത്യു. കൊതുക് പരത്തുന്ന രോഗങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, കൊതുക് നശീകരണികള്‍ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നിവ സംബന്ധിച്ച് തയാറാക്കിയ 'കുഞ്ഞന്‍ ഡ്രാക്കുളകള്‍' എന്ന പ്രൊജക്ടിനാണ് അഖിന് സംസ്ഥാന അവാര്‍ഡും ദേശീയ അര്‍ഹതയും ലഭിച്ചത്.
പിലാക്കാവ് കാനക്കുന്നേല്‍ ജോര്‍ജ്-രാജി ദമ്പതികളുടെ മകനാണ്. ദേശീയ തലത്തില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് അമേരിക്കയിലെ ശാസ്ത്രജ്ഞരുമായി ആശയവിനിമയത്തില്‍ പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."