മദീന യാത്ര: ഇന്ത്യന്‍ ഹാജിമാരുടെ പരാതി സഊദി ഹജ്ജ് മന്ത്രാലയത്തിനു വിട്ടു
ജിദ്ദ: ഹാജിമാര്‍ക്ക് മദീന യാത്രക്കിടെ നേരിട്ട പ്രയാസങ്ങളെ കുറിച്ച് സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തിന് പരാതി നല്‍കിയതായി ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ ഫലപ്രദമായ ശീതീകരണികളുള്ള ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
വിവിധ പ്രവാസി മലയാളികളുടെ വളണ്ടിയര്‍മാരുടെ സേവനം പ്രധാനമായും മക്ക കേന്ദ്രീകരിച്ചായിരുന്നു. അതിനാലാണ് സര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ വന്ന വളണ്ടിയര്‍മാരെ പരമാവധി മദീനയില്‍ സേവനമനുഷ്ഠിക്കാന്‍ നിയോഗിച്ചത്. പകുതിയിലധികം ഹാജിമാര്‍ മക്കയില്‍ നിന്നും മദീനയിലെത്തിയിട്ടുണ്ട്.
മദീനയിലെ ഭക്ഷണത്തിന്റെ കാര്യം ഹജ് മിഷന് നേരത്തെ തന്നെ ഹാജിമാരെ അറിയിച്ചിരുന്നു. ഹാജിമാര്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടു വന്നതിനാല്‍ മദീനയിലേക്കുള്ള ബസില്‍ അവ കൊടുത്തയക്കാന്‍ സാധിച്ചിട്ടില്ല. പിന്നീട് ട്രക്കുകളിലാണ് ലഗേജ് എത്തിച്ചത്. അതുകൊണ്ടാണ് ലഗേജുകള്‍ വൈകി എന്ന പരാതിക്ക് ഇടയായതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ലഗേജുകളില്‍ കൃത്യമായി അടയാളം രേഖപ്പെടുത്താതും വിതരണത്തെ സാരമായി ബാധിച്ചു.
താമസിക്കാന്‍ ഒരു ഹാജിക്ക് നാലു സ്ക്വയര്‍ മീറ്റര്‍ എന്ന തോതിലാണ് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ കണക്ക്, ഇതു പ്രകാരം ലഭിക്കുന്ന സ്ഥലങ്ങളില്‍ ഹാജിമാര്‍ ലഗേജുകള്‍ കൂടി സൂക്ഷിക്കുന്നതിനാലാണ് ചില ഹാജിമാര്‍ക്ക് പ്രയാസം നേരിട്ടതെന്നും മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ഹാജിമാര്‍ക്കുള്ള അസൗകര്യങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഹജ്ജ് മിഷന് അധികൃതരും തീര്‍ഥാടകരും തമ്മില്‍ മദീനയില്‍ വാക്കേറ്റവും പ്രതിഷേധവും നടന്നിരുന്നു.
തുടര്‍ന്നാണ് ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം സഊദി അധികൃതര്‍ക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."