കരുളായിയെ ഭീതിയിലാക്കി 'വ്യാജ ബോംബ് '
കരുളായി: നെടുംങ്കയം ഫോറസ്റ്റ് സ്‌റ്റേഷനു സമീപം കാണപ്പെട്ട ഗ്രനേഡിനോടു സാമ്യമുള്ള വസ്തു പരിഭ്രാന്തി പരത്തി. ചെറുപുഴയിലെ ചെക്‌പോസ്റ്റില്‍നിന്നു പുഴയിലേക്കിറങ്ങുന്ന കെട്ടിനു സമീപത്തുള്ള മരച്ചുവട്ടിലാണ് വെളുത്ത നൂലുകൊ@ണ്ടു കെട്ടിയുണ്ടണ്ടാക്കിയ വസ്തു കാണപ്പെട്ടത്. ചുവന്ന തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇതു സ്‌ഫോടക വസ്തുവല്ലെന്നു സ്ഥിരീകരിച്ചത്.
മധ്യത്തില്‍ കറുത്ത ഇന്‍സുലേഷന്‍ ടേപ് ചുറ്റിയനിലയില്‍ കാണപ്പെട്ട വസ്തുവിന്റെ അകത്തുനിന്നു നാല് മഞ്ഞ വയറുകളും പുറത്തേക്കുണ്ടായിരുന്നു. ഇതില്‍ രണ്ടെണ്ടണ്ടണ്ണം ബന്ധിപ്പിച്ച നിലയിലാണ്. പുഴയിലേക്കു കുളിക്കാനായി പോയവരാണ് ഉച്ചയ്ക്കു മൂന്നോടെ വസ്തു കണ്ടത്. ഉടനെ ചെക്‌പോസ്റ്റിലെ വനപാലകരെ വിവരമറിയിച്ചു. വനപാലകരെത്തി പരിശോധന നടത്തിയ ശേഷം പൊലിസിനെ അറിയിക്കുകയായിരുന്നു.
എടക്കര സി.ഐ സന്തോഷ്, പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗന്‍, അബ്ദുല്‍ ഖയ്യൂം എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇതെന്തെന്നു മനസിലാക്കാനായില്ല. തുടര്‍ന്നു മലപ്പുറത്തെ ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചു. രാത്രി എട്ടോടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ സ്‌ഫോടക വസ്തുവല്ലെന്നു കണ്ടെ@ത്തുകയായിരുന്നു.
ഇതിന്റെ സാംപിള്‍ വിശദമായ പരിശോധനയ്ക്കു കൊ@ണ്ടുപോയി. ബോംബ് സ്‌ക്വാഡിലെ സുനിലിന്റെയും ഫിംഗര്‍ പ്രിന്റ് വിഭാഗത്തിലെ അനൂപിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്. മേഖലയില്‍ തുടര്‍ച്ചയായി സ്‌ഫോടക വസ്തുക്കളോട് സാമ്യമുള്ള വസ്തുക്കള്‍ കാണപ്പെടുന്നത് ജനങ്ങളെയും വനപാലകരെയും പൊലിസിനെയും ആശങ്കയിലാക്കിയിട്ടു@ണ്ട്. മാവോവാദി സാന്നിധ്യമുള്ള വനമേഖലയായതിനാല്‍ ഇത്തരം സംഭവങ്ങള്‍ പൊലിസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മാവോവാദികളും പൊലിസുംതമ്മില്‍ ഏറ്റുമുട്ടിയ മുണ്ട@ക്കടവിലേക്ക് ഇവിടെനിന്ന് ആറു കിലോമീറ്റര്‍ അകലമേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."